Get Updates
Get notified of breaking news, exclusive insights, and must-see stories!

പൊതുവിപണിയില്‍ നിന്ന് വായ്പ തേടും

ദില്ലി: കേരളത്തിന്റെ സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ അടിയന്തരമായി പൊതുവിപണിയില്‍ നിന്ന് വായ്പ കണ്ടെത്താന്‍ കേരളം ആലോചിക്കുന്നു. സംസ്ഥാനങ്ങളില്‍ മൂല്യവര്‍ധിത നികുതി സംവിധാനം നടപ്പാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ വിളിച്ചുചേര്‍ത്ത യോഗത്തില്‍ പങ്കെടുക്കാന്‍ ദില്ലിയിലെത്തിയ ധനമന്ത്രി ശങ്കരനാരായണന്‍ അറിയിച്ചതാണ് ഇക്കാര്യം.

കേരളത്തിന്റെ ഇപ്പോഴത്തെ വായ്പാപരിധി 800 കോടി രൂപയാണ്. ഇത് ഉയര്‍ത്തി കേരളത്തിന് കൂടുതല്‍ വായ്പ അനുവദിക്കണമെന്ന് ആവശ്യപ്പെടും. എഡിബി അനുവദിക്കാന്‍ പോകുന്ന 3600 കോടി രൂപ സംസ്ഥാനത്തെ സാമ്പത്തികഞെരുക്കത്തില്‍ നിന്നും കരകയറ്റാന്‍ തികയില്ല. തല്ക്കാലം കേന്ദ്രത്തില്‍നിന്നോ അല്ലെങ്കില്‍ പൊതുവിപണിയില്‍ നിന്നോ വായ്പ കണ്ടെത്താന്‍ ശ്രമിക്കും. - ശങ്കരനാരായണന്‍ പറഞ്ഞു.

നേരത്തെ കേരളം എടുത്ത പല വായ്പകള്‍ക്കും ഇപ്പോള്‍ 14.5 ശതമാനം വരെ പലിശ നല്കിവരുന്നുണ്ട്. ഈ ഉയര്‍ന്ന പലിശനിരക്കുള്ള വായ്പകളെല്ലാം കുറഞ്ഞ പലിശനിരക്കിലുള്ള വായ്പകൊണ്ട് നികത്താനാണ് കേരളം ആലോചിക്കുന്നത്. ഇതുവഴി കേരളത്തിന് പലിശയിനത്തില്‍ നല്ലൊരു തുക ലാഭിക്കാന്‍ കഴിയും. പൊതുവിപണിയില്‍ നിന്നുള്ള വായ്പകള്‍ ഇപ്പോള്‍ കൂടുതല്‍ ഉദാരമാണ്. വെറും 7.8 ശതമാനം പലിശയ്ക്ക് 240 കോടിയോളം രൂപയുടെ വായ്പ കഴിഞ്ഞ മാസം കണ്ടെത്താന്‍ കേരളത്തിന് കഴിഞ്ഞിരുന്നു. - ശങ്കരനാരായണന്‍ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+