സിപിഎം സമരം: കോടതികള്‍ സ്തംഭിച്ചു
തിരുവനന്തപുരം: സി പി എം നടത്തുന്ന ജയില്‍ നിറക്കയ്ക്കല്‍ സമരത്തെ തുടര്‍ന്ന് തുടര്‍ച്ചയായ ആറാം ദിവസവും വിവിധ സര്‍ക്കാര്‍ ഓഫീസുകളുടെയും കോടതികളുടെയും പ്രവര്‍ത്തനം സ്തംഭിച്ചു.
ജില്ലാ കളക്ടറേറ്റുകളും താലൂക്ക് ഓഫീസുകളും ഉപരോധിച്ച സി പി എം പ്രവര്‍ത്തകരെ അറസ്റ് ചെയ്യാന്‍ സപ്തംബര്‍ ഏഴ് ശനിയാഴ്ചയും പൊലീസ് തയ്യാറായില്ല.
കോടതികളുടെ പ്രവര്‍ത്തനം തടസപ്പെടാന്‍ കാരണം ആന്റണി സര്‍ക്കാരാണെന്ന് തൃശൂര്‍ ജില്ലാ കളക്ടറേറ്റ് ഉദ്ഘാടനം ചെയ്ത പ്രതിപക്ഷ നേതാവ് വി. എസ്. അച്യുതാനന്ദന്‍ പറഞ്ഞു.
അറസ്റ് വരിക്കാന്‍ തയ്യാറായാണ് സി പി എം പ്രവര്‍ത്തകര്‍ വരുന്നതെന്നും അറസ്റ് ചെയ്യാന്‍ പൊലീസ് തയ്യാറാവാത്തതു കൊണ്ടാണ് കോടതികളുടെ പ്രവര്‍ത്തനം തടസ്സപ്പെടുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഇരിങ്ങാലക്കുട താലൂക്ക് ഓഫീസില്‍ കടക്കാന്‍ ശ്രമിച്ച സി പി എം പ്രവര്‍ത്തകരെ പൊലീസ് തടഞ്ഞു.
തിരുവനന്തപുരത്ത് കളക്ടറേറ്റ് ഉപരോധം വര്‍ക്കല രാധാകൃഷ്ണനും എറണാകുളം കണയന്നൂര്‍ താലൂക്ക് ഉപരോധം മുന്‍ മുഖ്യമന്ത്രി ഇ. കെ. നായനാരും ഉദ്ഘാടനം ചെയ്തു.












Click it and Unblock the Notifications