ബലാത്സംഗശ്രമം: ഒരാള്‍ അറസ്റില്‍
കോഴിക്കോട്: ഒളവന്നയിലെ ബോട്ടാണിക്കല്‍ ഗാര്‍ഡനില്‍ വെച്ച് പതിനേഴ് വയസുകാരിയായ പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ച കല്ലായിക്കടുത്തുള്ള എണ്ണപ്പാടം സ്വദേശി വെങ്ങാരക്കകത്ത് അഹമ്മദിനെ പൊലീസ് അറസ്റ് ചെയ്തു.
ബലാത്സംഗത്തിന് ശ്രമിച്ച യൂസഫ്, അസ്ലം എന്നിവര്‍ രക്ഷപ്പെട്ടു. അഹമ്മദിനെ 15 ദിവസത്തേക്ക് റിമാന്റ് ചെയ്തു.
നടുവന്നൂര്‍ സ്വദേശിയായ പെണ്‍കുട്ടിയെ ബോട്ടാണിക്കല്‍ ഗാര്‍ഡന്‍ കാണാന്‍ കൊണ്ടുപോവാമെന്ന് പറഞ്ഞ് പ്രലോഭിപ്പിച്ച് മൂന്ന് പേരും കൂടെകൂട്ടുകയായിരുന്നുവത്രെ. സപ്തംബര്‍ ഏഴ് വെള്ളിയാഴ്ച ഉച്ചയ്ക്ക് 2.30നാണ് ഇവര്‍ ബോട്ടാണിക്കല്‍ ഗാര്‍ഡനിലെത്തിയത്. സുരക്ഷാ ജീവനക്കാരും നാട്ടുകാരും അറിയിച്ചതിനെ തുടര്‍ന്നാണ് പൊലീസ് സ്ഥലത്തെത്തിയത്.
പെണ്‍കുട്ടിയുടെ അടുത്ത ബന്ധുവായ ഒരു സ്ത്രീയുടെ സഹായത്തോടെയാണത്രെ മൂന്ന് പേരും പെണ്‍കുട്ടിയെ വലയിലാക്കിയത്. ഈ സ്ത്രീ അനാശാസ്യ പ്രവര്‍ത്തനം നടത്തുകയും പെണ്‍കുട്ടികളെ പ്രലോഭിപ്പിച്ച് വേശ്യാവൃത്തിയിലേക്ക് നയിക്കുകയും ചെയ്യാറുണ്ടെന്ന് പൊലീസ് പറയുന്നു.
കേസിലുള്‍പ്പെട്ട മൂന്ന് പേര്‍ക്ക് നല്ലളത്തെ രണ്ട് പ്രമുഖ ജ്വല്ലറികളുടെ ഉടമയുമായുള്ള ബന്ധത്തെ കുറിച്ച് പൊലീസ് അന്വേഷിച്ചുവരുന്നു. ബലാത്സംഗ ശ്രമം നടക്കുമ്പോള്‍ ജ്വല്ലറി ഉടമ ഗാര്‍ഡന് അടുത്തുണ്ടായിരുന്നുവെന്ന് നാട്ടുകാര്‍ പറഞ്ഞു.












Click it and Unblock the Notifications