പാക് നുഴഞ്ഞുകയറ്റം നിര്‍ത്തണം: റഷ്യ
മോസ്കോ: ഇന്ത്യയിലേക്കുള്ള പാക് നുഴഞ്ഞുകയറ്റം നിര്‍ത്തിയാലേ ദക്ഷിണേഷ്യയിലെ സംഘര്‍ഷത്തിന് അയവുവരൂ എന്ന് റഷ്യ. സപ്തംബര്‍ ഏഴ് ശനിയാഴ്ച റഷ്യയിലെ വിദേശകാര്യമന്ത്രി ഇഗോര്‍ ഇവാനോവാണ് ഇങ്ങിനെ അഭിപ്രായപ്പെട്ടത്.
അതിര്‍ത്തിക്കപ്പുറത്തുനിന്നുള്ള നുഴഞ്ഞുകയറ്റം അവസാനിപ്പിക്കാന്‍ പാകിസ്ഥാന്‍ തയ്യാറാകണം. സംഘര്‍ഷാവസ്ഥ ഇല്ലാതാക്കാന്‍ ഇത് അത്യാവശ്യമാണ്. ഇന്ത്യന്‍ വിദേശകാര്യസെക്രട്ടറി കന്‍വാല്‍ സിബലുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് റഷ്യന്‍ വിദേശമന്ത്രി ഈ അഭിപ്രായം ഉന്നയിച്ചത്.
പാകിസ്ഥാന്‍ പിന്തുണയോടെ നടക്കുന്ന അതിര്‍ത്തിക്കപ്പുറത്തുനിന്നുള്ള തീവ്രവാദത്തെക്കുറിച്ച് റഷ്യക്കും യുഎസിനും വിരുദ്ധാഭിപ്രായങ്ങളാണുള്ളതെന്ന് കന്‍വാല്‍ സിബല്‍ പറഞ്ഞു. പാകിസ്ഥാനില്‍ നിന്നും ഇന്ത്യയിലേക്കുള്ള തീവ്രവാദികളുടെ നുഴഞ്ഞുകയറ്റം പാടെ അവസാനിച്ചിട്ടില്ലെന്ന് റഷ്യ സമ്മതിച്ചിട്ടുണ്ടെന്ന് കന്‍വാല്‍ സിബല്‍ പറഞ്ഞു.












Click it and Unblock the Notifications