കാവേരി: നിര്‍ണായ യോഗം ഞായറാഴ്ച
ദില്ലി: കാവേരി നദി അതോറിറ്റിയുടെ നിര്‍ണായക യോഗം സപ്തംബര്‍ എട്ട് ഞായറാഴ്ച വൈകുന്നരേം അതോറിറ്റി ചെയര്‍മാന്‍ കൂടിയായ പ്രധാനമന്ത്രി എ. ബി. വാജ്പേയിയുടെ അധ്യക്ഷതയില്‍ ചേരും.
കര്‍ണാടകവും തമിഴ്നാടും കാവേരി ജലം സംബന്ധിച്ച് നിലനില്‍ക്കുന്ന തര്‍ക്കം പരിഹരിക്കാന്‍ കാവേരി റിവര്‍ മോണിട്ടറിംഗ് കമ്മിറ്റിയുടെ ശനിയാഴ്ച ചേര്‍ന്ന യോഗത്തിന് കഴിയാത്തതിനെ തുടര്‍ന്നാണ് കാവേരി അതോറിറ്റി യോഗം ചേരുന്നത്.
തമിഴ്നാടിന് 1.25 ടി എം സി വെള്ളം വിട്ടുകൊടുക്കണമെന്ന് കര്‍ണാടകത്തോട് സുപ്രിം കോടതി നിര്‍ദേശിച്ചിരുന്നു. ഇതുസംബന്ധിച്ച് സമവായം ഉണ്ടാക്കുന്നതിനുള്ള ശ്രമം മോണിട്ടറിംഗ് കമ്മിറ്റി യോഗത്തില്‍ പരാജയപ്പെട്ടു. സുപ്രിം കോടതി നിര്‍ദേശിച്ച 1.25 ടി എം സി വെള്ളം തന്നെ വിട്ടുതരണമെന്ന നിലപാടിലാണ് തമിഴ്നാട്.
കര്‍ണാടക, പോണ്ടിച്ചേരി, കേരളം എന്നീ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍ യോഗത്തില്‍ പങ്കെടുക്കും. തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയെ പ്രതിനിധീകരിച്ച് ധനകാര്യമന്ത്രി സി. പൊന്നിയന്‍ യോഗത്തില്‍ പങ്കെടുക്കും.












Click it and Unblock the Notifications