ശശിലാല്‍ നായര്‍ നിരാഹാര സമരത്തിന്
മുംബൈ: താക്കറെയുമായി നടത്തുന്ന ചര്‍ച്ച പരാജയപ്പെട്ടാല്‍ ബാല്‍ താക്കറെയുടെ ബാന്ദ്രയിലെ വീടിന് മുന്നില്‍ നിരാഹാര സമരം നടത്തുമെന്ന് വിവാദ ചിത്രം ഏക് ഛോട്ടി സി ലൗവ് സ്റോറിയുടെ സംവിധായകന്‍ ശശിലാല്‍ നായര്‍ പറഞ്ഞു.
സപ്തംബര്‍ എട്ട് ഞായറാഴ്ചയാണ് ശശിലാല്‍ നായര്‍ താക്കറെയെ കാണുന്നത്. ശനിയാഴ്ച ശശിലാല്‍ നായരെ കാണാന്‍ ശിവസേനാ നേതാവ് ബാല്‍ താക്കറെ വിസമ്മതിച്ചു.
ശിവസേനക്കാര്‍ തിയേറ്ററുകളില്‍ ഏക് ഛോട്ടി സി ലൗവ് സ്റോറി പ്രദര്‍ശിപ്പിക്കുന്നത് തടയുന്നതിനെ തുടര്‍ന്നാണ് ശശിലാല്‍ നായര്‍ താക്കറെയെ കാണാനെത്തിയത്. താക്കറെയെ കാണാനാവാത്തതിനെ തുടര്‍ന്ന് താക്കറെയുടെ സെക്രട്ടറിക്ക് കത്ത് നല്‍കി ശശിലാല്‍ നായര്‍ മടങ്ങി.
അതിനിടെ ഏക് ഛോട്ടി സി ലൗവ് സ്റോറിയുടെ പ്രദര്‍ശനാനുമതി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് മനീഷ കൊയ്രാള കേന്ദ്ര സെന്‍സര്‍ ബോര്‍ഡിന് ഫാക്സ് സന്ദേശമയച്ചു. മുംബൈ ഹൈക്കോടതി മനീഷയുടെ ഹര്‍ജി ഫയലില്‍ സ്വീകരിച്ചിരിക്കുന്നതിനാല്‍ സിനിമയുടെ പ്രദര്‍ശനാനുമതി റദ്ദാക്കണമെന്നാണ് ആവശ്യം.
നിങ്ങളുടെ അഭിപ്രായം എഴുതൂ












Click it and Unblock the Notifications