നിരാഹാരത്തിനില്ല: ശശിലാല്‍ നായര്‍
മുംബൈ: താക്കറെയുടെ വീടിനു മുന്നില്‍ നിരാഹാരം നടത്തില്ലെന്ന് വിവാദ ചിത്രം ഏക് ഛോട്ടി സി ലൗവ് സ്റോറിയുടെ സംവിധായകന്‍ ശശിലാല്‍ നായര്‍ പറഞ്ഞു. താക്കറെയുമായുള്ള ചര്‍ച്ച പരാജയപ്പെട്ടാല്‍ ബാല്‍ താക്കറെയുടെ ബാന്ദ്രയിലെ വീടിന് മുന്നില്‍ നിരാഹാര സമരം നടത്തുമെന്ന് ശശിലാല്‍ നായര്‍ പറഞ്ഞതായി നേരത്തെ റിപ്പോര്‍ട്ടുണ്ടായിരുന്നു.
സപ്തംബര്‍ പത്ത് ചൊവാഴ്ച ഉച്ചയ്ക്ക് 12 മണിക്കാണ് ശശിലാല്‍ നായര്‍ താക്കറെയെ കാണുന്നത്. ചൊവാഴ്ച കൂടിക്കാഴ്ച നടത്താമെന്ന് പറഞ്ഞ് സപ്തംബര്‍ എട്ട് ഞായറാഴ്ചയാണ് ബാല്‍ താക്കറെയുടെ വീട്ടില്‍ നിന്നും ശശിലാല്‍ നായര്‍ക്ക് ഫോണ്‍ ലഭിച്ചത്.
ശിവസേനക്കാര്‍ തിയേറ്ററുകളില്‍ ഏക് ഛോട്ടി സി ലൗവ് സ്റോറി പ്രദര്‍ശിപ്പിക്കുന്നത് തടയുന്നതിനെ തുടര്‍ന്നാണ് ശശിലാല്‍ നായര്‍ താക്കറെയെ കാണാനെത്തിയത്. മനീഷ തന്നെ ഭീഷണിപ്പെടുത്തുകയാണെന്നും കാര്യങ്ങള്‍ അവരുടെ വരുതിയിലാക്കാന്‍ വിലകെട്ട തന്ത്രങ്ങള്‍ പ്രയോഗിക്കുകയാണെന്നും ശശിലാല്‍ നായര്‍ കുറ്റപ്പെടുത്തി.
അതിനിടെ ഏക് ഛോട്ടി സി ലൗവ് സ്റോറിയുടെ പ്രദര്‍ശനാനുമതി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് മനീഷ കൊയ്രാള കേന്ദ്ര സെന്‍സര്‍ ബോര്‍ഡിന് ഫാക്സ് സന്ദേശമയച്ചു. കേന്ദ്ര വാര്‍ത്താപ്രക്ഷേപണ മന്ത്രി സുഷമ സ്വരാജുമായും ഇതേ ആവശ്യമുന്നയിച്ച് മനീഷ കൂടിക്കാഴ്ച നടത്തി. മുംബൈ ഹൈക്കോടതി മനീഷയുടെ ഹര്‍ജി ഫയലില്‍ സ്വീകരിച്ചിരിക്കുന്നതിനാല്‍ സിനിമയുടെ പ്രദര്‍ശനാനുമതി റദ്ദാക്കണമെന്നാണ് ആവശ്യം.
നിങ്ങളുടെ അഭിപ്രായം എഴുതൂ












Click it and Unblock the Notifications