വയലാര്‍ രവിയ്ക്കെതിരെ അപകീര്‍ത്തി കേസ്
കൊച്ചി: എ ഐ സി സി ജനറല്‍ സെക്രട്ടറി വയലാര്‍ രവിയ്ക്കെതിരെ മുന്‍ വനിതാ കമ്മിഷന്‍ അധ്യക്ഷ ജസ്റിസ് ഡി. ശ്രീദേവി അപകീര്‍ത്തി കേസ് നല്‍കി.
സപ്തംബര്‍ ഏഴ് ശനിയാഴ്ച എറണാകുളം അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് മുമ്പാകെയാണ് ഹര്‍ജി സമര്‍പ്പിച്ചത്. ഹര്‍ജിയുടെ അടിസ്ഥാനത്തില്‍ ഒക്ടോബര്‍ എട്ടിന് കോടതി മുമ്പാകെ ഹാജരാവാന്‍ വയലാര്‍ രവിയ്ക്ക് സമന്‍സ് അയച്ചു.
വനിതാ കമ്മിഷന്‍ ഓര്‍ഡിനന്‍സ് വഴി പിരിച്ചുവിട്ടതിനെ തുടര്‍ന്ന് വയലാര്‍ രവി നടത്തിയ പ്രസ്താവന തന്നെ അപകീര്‍ത്തിപ്പെടുത്തുന്നതാണെന്ന് ആരോപിച്ചാണ് ജസ്റിസ് ശ്രീദേവി കോടതിയെ സമീപിച്ചിരിക്കുന്നത്. രണ്ട് മന്ത്രിമാര്‍ക്കെതിരെ അന്വേഷണം നടത്തി അവരെ ബ്ലാക്ക് മെയില്‍ ചെയ്യാനാണ് ജസ്റിസ് ശ്രീദേവി ശ്രമിച്ചതെന്നായിരുന്നു വയലാര്‍ രവിയുടെ പ്രസ്താവന.












Click it and Unblock the Notifications