പൊതുവിപണിയില്‍ നിന്ന് 500 കോടി കടമെടുക്കും
തിരുവനന്തപുരം: സംസ്ഥാനത്തെ അടിസ്ഥാന സൗകര്യങ്ങളുടെ വികസനത്തിനായി പൊതുവിപണിയില്‍ നിന്ന് 500 കോടി രൂപ കടമെടുക്കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തിന്റെ അനുമതി തേടി.
ധനകാര്യമന്ത്രി കെ. ശങ്കരനാരായണന്‍ കേന്ദ്ര ധനകാര്യ മന്ത്രി ജസ്വന്ത്സിംഗിനെ കണ്ട് ഇതുസംബന്ധിച്ച് ഔദ്യോഗികമായി അപേക്ഷാക്കത്ത് നല്‍കി. ധനകാര്യമന്ത്രിമാരുടെ യോഗത്തില്‍ പങ്കെടുക്കുന്നതിനായി ദില്ലിയിലെത്തിയതാണ് ശങ്കരനാരായണന്‍. ശങ്കരനാരായണന്റെ ആവശ്യം സപ്തംബര്‍ എട്ട് ഞായറാഴ്ച കേന്ദ്രമന്ത്രി ചര്‍ച്ചക്കെടുക്കും.
മുഖ്യമന്ത്രി എ. കെ. ആന്റണിയും ദില്ലിയിലെത്തുന്നുണ്ട്. അദ്ദേഹവും വായ്പ സംബന്ധിച്ച് കേന്ദ്രമന്ത്രിയുമായി ചര്‍ച്ച നടത്തും.
നികുതി ശേഖരിക്കുന്നതില്‍ ഈ വര്‍ഷത്തില്‍ 32 ശതമാനം വര്‍ധനവ് സംസ്ഥാനത്തുണ്ടായിട്ടുണ്ടെന്ന് ശങ്കരനാരായണന്‍ അവകാശപ്പെട്ടു.












Click it and Unblock the Notifications