എലിപ്പനി: കൊച്ചിയില്‍ മൂന്ന് മരണം
കൊച്ചി: എലിപ്പനി മൂലം കൊച്ചിയില്‍ വിവിധ സ്വകാര്യ ആശുപത്രികളിലായി മൂന്നു പേര്‍ കൂടി മരിച്ചു. ശിവദാസന്‍, മറിയാമ്മ വര്‍ഗ്ഗീസ്, മോഹനന്‍ എന്നിവരാണ് സപ്തംബര്‍ എട്ട് ഞായറാഴ്ച മരിച്ചത്.
എറണാകുളം ജില്ലയില്‍ വിവിധആശുപത്രികളിലായി 28 ഓളം പേര്‍ ചികിത്സയില്‍ കഴിയുന്നുണ്ട്. 28 പേരാണ് എലിപ്പനി ബാധിച്ച് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ഈ വര്‍ഷം മരിച്ചത്. 58 പേര്‍ ഇവിടെ ഇപ്പോള്‍ ചികിത്സയിലാണ്. ഇവരില്‍ മിക്കവരുടെയും നില ഗുരുതരമാണ്.
കോഴിക്കോട്ട് കഴിഞ്ഞ ചില മാസങ്ങളില്‍ 140 പേര്‍ക്കാണ് എലിപ്പനി ബാധിച്ചത്. കഴിഞ്ഞ ആഗസ്തില്‍ മാത്രം എലിപ്പനി ബാധിച്ച് 31 പേരാണ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സ തേടിയെത്തിയത്.
എലിപ്പനി തടയാന്‍ അടിയന്തരനടപടികളെടുക്കാന്‍ എല്ലാ ജില്ലാ മെഡിക്കല്‍ ഓഫീസര്‍മാരോടും ആരോഗ്യവകുപ്പ് അധികൃതര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.












Click it and Unblock the Notifications