ലാദന്‍ ജീവിച്ചിരിക്കുന്നു: അനുയായികള്‍
ലണ്ടന്‍: ബിന്‍ ലാദന്‍ ജീവിച്ചിരിക്കുന്നുവെന്നും ആരോഗ്യത്തോടെ കഴിയുന്നുവെന്നും ലാദന്റെ അനുയായികളായ രണ്ട് ചെറുപ്പക്കാര്‍ വെളിപ്പെടുത്തി. സണ്ടേ ടൈംസിന് നല്കിയ പ്രത്യേക അഭിമുഖത്തിലാണ് 38 കാരനായ ഖാലിദ് ഷെയ്ഖ് മുഹമ്മദ്, 30 കാരനായ രംസി ബിനാല്‍ശിബ് എന്നിവര്‍ ലാദനെക്കുറിച്ച് പറഞ്ഞത്.
പാകിസ്ഥാനിലെ ഒളികേന്ദ്രത്തില്‍ കഴിയുന്ന ഖാലിദ് ഷെയ്ഖ് മുഹമ്മദിന്റെയും രംസി ബിനാല്‍ശിബിന്റെയും തലയ്ക്ക് 170 കോടിയാണ് യുഎസ് വിലയിട്ടിരിക്കുന്നത്. അമേരിക്കയുടെ കൂറ്റന്‍ കെട്ടിടങ്ങളെ ലക്ഷ്യമാക്കി ആക്രമണം നടത്തുകയെന്ന പദ്ധതിയിട്ടത് ഖാലിദാണ്. അല്‍-ക്വെയ്ദയുടെ സൈനികസമിതിതലവന്‍ കൂടിയാണ് ഖാലിദ്. ജര്‍മ്മനിയിലെ ഒളികേന്ദ്രത്തിലിരുന്ന് മുഹമ്മദ് അത്തയുമായി ചേര്‍ന്ന് ആക്രമണങ്ങ് ആസൂത്രണം ചെയ്തതില്‍ പ്രധാനിയാണ് ബിനല്‍ശിബ്.
ഒരിക്കല്‍ കൂടി സപ്തംബര്‍ 11ന് നടത്തിയ ആക്രമണത്തെക്കുറിച്ച് ഇരുവരും വാചാലരായി. സപ്തംബര്‍ 11ന് നടന്ന ആക്രമണം പോലെ ഒരായിരം ആക്രമണങ്ങള്‍ കൂടി നടത്താന്‍ ആഗ്രഹിക്കുന്നുവെന്നും അവര്‍ അഭിപ്രായപ്പെട്ടു.
ബിന്‍ലാദന്റെ സമ്മതത്തോടെയാണ് മരണവിമാനങ്ങള്‍ അമേരിക്കയുടെ വേള്‍ഡ് ട്രേഡ് സെന്ററിലൂടെ ഇടിച്ചുകയറ്റിയതെന്ന് ഇരുവരും സമ്മതിക്കുന്നു.
ആക്രമണം നടന്ന കഴിഞ്ഞ സപ്തംബര്‍ 11 ചൊവാഴ്ചയെ വിശുദ്ധ ചൊവാഴ്ചയെന്നാണ് ഇരുവരും വിശേഷിപ്പിക്കുന്നത്. അമേരിക്കയുടെ മണ്ണില്‍ വന്‍ അടികൊടുക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് ആക്രമണം ആസൂത്രണം ചെയ്തതെന്നും അവര്‍ പറഞ്ഞു.












Click it and Unblock the Notifications