കാവേരി നദീജലതര്‍ക്കം തുറന്നപോരിലേക്ക്
ദില്ലി: ദിവസം കര്‍ണാടകം 77 കോടി ഘനഅടി വെള്ളം വിട്ടുകൊടുക്കണമെന്ന കാവേരി നദീജലട്രിബ്യൂണലിന്റെ നിര്‍ദേശം തമിഴ്നാട് തള്ളി. പ്രതിദിനം 125 കോടി ഘനഅടി വെള്ളം വിട്ടുകിട്ടണമെന്ന പിടിവാശിയില്‍ ഉറച്ചുനില്ക്കുകയാണ് തമിഴ്നാട്. ഇതോടെ കാവേരി ജലത്തിന്റെ പേരില്‍ ഇപ്പോഴുള്ള സംഘര്‍ഷം തുറന്നയുദ്ധത്തിലേക്ക് നീങ്ങിയേക്കും.
സപ്തംബര്‍ എട്ട് ഞായറാഴ്ച പ്രധാനമന്ത്രിയുടെ വീട്ടില്‍ ചേര്‍ന്ന കാവേരി നദീജലട്രിബ്യൂണലിന്റെ യോഗത്തിലാണ് കര്‍ണാടകം 77 കോടി ഘനഅടി വെള്ളം തമിഴ്നാടിന് നല്കണമെന്ന തീരുമാനം ഉണ്ടായത്. എന്നാല്‍ ഈ തീരുമാനത്തിന് തൊട്ടുമുമ്പ് പ്രതിദിനം 125 കോടി ഘനഅടി വെള്ളം തമിഴ്നാടിന് കര്‍ണ്ണാടകം വിട്ടുകൊടുക്കണമെന്ന് സുപ്രീംകോടതി ആവശ്യപ്പെട്ടിരുന്നു. സുപ്രീം കോടതിയുടെ ഈ നിര്‍ദേശം തുടര്‍ന്നും നടപ്പാക്കണമെന്നതാണ് തമിഴ്നാടിന്റെ ആവശ്യം.
ഇപ്പോഴേ കര്‍ണ്ണാടകയിലെ മാണ്ഡ്യയില്‍ കര്‍ഷകര്‍ അക്രമത്തിലേക്ക് തിരിഞ്ഞുകഴിഞ്ഞു. കഴിഞ്ഞ ദിവസം അവര്‍ മാണ്ഡ്യ റെയില്‍വേ സ്റേഷന്‍ തകര്‍ത്തു. കര്‍ണ്ണാടകം തമിഴ്നാടിന് വെള്ളം നല്കുന്ന കൃഷ്ണരാജസാഗര്‍ അണക്കെട്ടിലേക്ക് കര്‍ഷകര്‍ സപ്തംബര്‍ ഒമ്പത് തിങ്കളാഴ്ച മാര്‍ച്ച് നടത്തും. ഈ മാര്‍ച്ച് അക്രമത്തിലേക്ക് തിരിഞ്ഞേക്കാമെന്ന റിപ്പോര്‍ട്ടുള്ളതിനാല്‍ ശക്തമായ പൊലീസ് കാവല്‍ ഇവിടെ ഏര്‍പ്പെടുത്തിയിട്ടുണ്ട്. അക്രമം ബാംഗ്ലൂര്‍ നഗരത്തിലേക്കും വ്യാപിപ്പിച്ചുകൊണ്ടിരിക്കുകയാണ്. കഴിഞ്ഞ ദിവസം കാവേരി കന്നാഡിഗര വേദിഗെ, കര്‍ണാടക സിറ്റിസണ്‍സ് ഫോറം എന്നിവയുടെ നേതൃത്വത്തില്‍ നഗരത്തിന്റെ വിവിധഭാഗങ്ങളില്‍ കടയടപ്പിക്കലും ജയലളിതയുടെ കോലം കത്തിക്കലും നടന്നു.
സപ്തംബര്‍ 12 വ്യാഴാഴ്ച കന്നട ചാലുവളിഗ പ്രസ്ഥാനം കര്‍ണ്ണാടകബന്ദ് പ്രഖ്യാപിച്ചിരിക്കുകയാണ്.












Click it and Unblock the Notifications