രമ്യാകൃഷ്ണനെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം
മൈസൂര്‍: ഒരു തമിഴ്ചിത്രത്തിന്റെ ഷൂട്ടിംഗിനിടെ നടി രമ്യാ കൃഷ്ണനെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം. എന്നാല്‍ കൃത്യസമയത്ത് പൊലീസെത്തിയതിനാല്‍ അക്രമികള്‍ ഓടിരക്ഷപ്പെട്ടു.
അണ്ണൈ കാളിയമ്മാന്‍ എന്ന തമിഴ് ചിത്രത്തിന്റെ ഷൂട്ടിംഗിനിടയിലാണ് രമ്യാ കൃഷ്ണനെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം നടന്നത്. മൈസൂരിലും മാണ്ഡ്യയിലും ചില സമീപ വനപ്രദേശങ്ങളിലായിരുന്നു ഷൂട്ടിംഗ്. സംവിധായകന്‍ രാമാനാരായണന്റെ നേതൃത്വത്തില്‍ ഒരു സംഘം കഴിഞ്ഞ ദിവസമാണ് ഇവിടെ എത്തിയത്.
എന്നാല്‍ ഷൂട്ടിംഗ് സ്ഥലത്ത് എത്തിയ ഗുണ്ടാ സംഘം ഇവിടെ ഷൂട്ടിംഗ് അനുവദിക്കില്ലെന്ന സംവിധായകനെ ഭീഷണിപ്പെടുത്തി. പിന്നീട് രമ്യാ കൃഷ്ണന്‍ താമസിച്ചിരുന്ന കെട്ടിടം സംഘം വളഞ്ഞു. രമ്യാ കൃഷ്ണനെ അവിടെനിന്നും ബലം പ്രയോഗിച്ച് പിടിച്ചുകൊണ്ടുപോകാനായിരുന്നു സംഘത്തിന്റെ ശ്രമം. സംവിധായകനും യൂണിറ്റിലുള്ളവരും തമ്മില്‍ വാഗ്വാദമുണ്ടായി. ഇതിനിടെ ഷൂട്ടിംഗ് സംഘത്തിലുള്ള ആരോ പൊലീസിന് ഫോണ്‍ ചെയ്തു.
പൊലീസ് സ്ഥലത്തെത്തി ഗുണ്ടാസംഘത്തെ ഓടിച്ചു. തല്ക്കാലും ഷൂട്ടിംഗ് മതിയാക്കി യൂണിറ്റ് ഉടന്‍ സംഭവസ്ഥലത്തുനിന്ന് മടങ്ങി. തമിഴ്നാട്ടുകാര്‍ക്കെതിരായ കര്‍ണ്ണാടകക്കാരുടെ ആക്രമണത്തിന്റെ ഭാഗമായാണ് ഈ ആക്രമണമെന്ന് കരുതുന്നു. ഒരു മാസം മുമ്പാണ് ഇവിടെ സമുദ്രം എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിനെത്തിയ നടനും എംപിയുമായ ശരത്കുമാറിനെ ഒരു സംഘം ആക്രമിച്ചത്. ചിത്രത്തിന് നിര്‍മ്മിച്ചിരുന്ന കൂറ്റന്‍ സെറ്റുകളും അക്രമികള്‍ അടിച്ചു തകര്‍ത്തു.












Click it and Unblock the Notifications