ശര്‍മ്മയുടെ ജാമ്യാപേക്ഷ തള്ളി
ദില്ലി: ഇന്ത്യന്‍ എക്സ്പ്രസ് ലേഖിക ശിവാനിഭട്നഗര്‍ വധക്കേസില്‍ പ്രതിയായ രവികാന്ത് ശര്‍മ്മയ്ക്ക് ദില്ലി ഹൈകോടതി ജാമ്യം നിഷേധിച്ചു. ഹരിയാന കേഡറിലെ ഐ.പി.എസ്. ഉദ്യോഗസ്ഥനാണ് വികാന്ത് ശര്‍മ്മ.
ആര്‍. കെ. ശര്‍മ്മയെ കോടതിയില്‍ ഹാജരാക്കാന്‍ സാവാകാശം ചോദിച്ചു കൊണ്ടുള്ള ശര്‍മ്മയുടെ വക്കീലിന്റെ അപേക്ഷയും കോടതി തള്ളി.
ദീര്‍ഘകാലമായി അറസ്റില്‍ സഹകരിയ്ക്കാന്‍ തയാറാകാത്തതിനാലാണ് ജസ്റിസ് എം.എ. ഖാദര്‍ ശര്‍മ്മയുടെ ജാമ്യാപേക്ഷ തള്ളിയത്.
ഒരുമാസത്തിലേറെയായി ശര്‍മ്മ ഒളിവിലാണ്. പൊലീസിന് കണ്ടെത്താനുമായിട്ടില്ല. ഇദ്ദേഹത്തിന് ഹരിയാന പൊലീസിന്റെ സഹായമുണ്ടെന്നാണ് ദില്ലി പൊലീസ് കരുതുന്നത്.
ഇതിനിടെ ശിവാനിയുടെ മരണവുമായി ബിജെപി നേതാക്കള്‍ക്ക് ബന്ധമുണ്ടെന്ന ആരോപണവുമായി ശര്‍മ്മയുടെ ഭാര്യ രംഗത്തെത്തിയിരുന്നു. പ്രമോദ് മഹാജന് നേരെയായിരുന്നു പ്രധാന ആരോപണം.












Click it and Unblock the Notifications