കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വീരപ്പന്‍ വേട്ടയ്ക്ക് വ്യോമസേന

  • By Staff
Google Oneindia Malayalam News

ബാംഗ്ലൂര്‍: വീരപ്പനെ പിടികൂടാനുള്ള ദൗത്യത്തില്‍ സഹായിക്കാന്‍ വ്യോമസേന രംഗത്തെത്തി. വ്യോമ നിരീക്ഷണത്തിന് ഉപയോഗിക്കുന്ന ഹെലികോപ്റ്ററുകളാണ് വീരപ്പന്‍ വേട്ടയ്ക്ക് എത്തിയിരിക്കുന്നത്.

അതേ സമയം വീരപ്പന്‍ വേട്ട നിര്‍ത്തിവയ്ക്കണമെന്ന ആവശ്യവുമായി ജനതാദള്‍ മുന്നോട്ട് വന്നിട്ടുണ്ട്. തന്നെ വേട്ടയാടിയാല്‍ ബന്ദിയായി പിടിച്ച മുന്‍ മന്ത്രി നാഗപ്പയുടെ തലവെട്ടുമെന്ന വീരപ്പന്‍ ഭീഷണിയുള്ളതിനാലാണ് ഇത്. എന്നാല്‍ വീരപ്പനെ അടുത്ത 48 മണിക്കൂറിനുള്ളില്‍ പിടികൂടുമെന്ന അവകാശവാദം ദൗത്യസേന ഇപ്പോഴും ആവര്‍ത്തിക്കുന്നുണ്ട്.

അത്യാധുനിക സംവിധാനങ്ങളായ ഇന്‍ഫ്രാറെഡ് ക്യാമറയും ടെലിസ്കോപ്പും ഘടിപ്പിച്ചിട്ടുള്ളതാണ് ഈ ഹെലികോപ്റ്റര്‍. വനത്തിനുള്ളിലെ ചെറിയ ചലനങ്ങള്‍ പോലും ഇതുവഴി മനസ്സിലാക്കാന്‍കഴിയുമെന്നും അതുവഴി വീരപ്പന്റെ സ്ഥാനവും നീക്കങ്ങളും കൃത്യമായി തിരിച്ചറിയാന്‍ കഴിയുമെന്നുമാണ് ദൗത്യസേന പറയുന്നത്. വീരപ്പന്‍ ഉണ്ടെന്ന സംശയിക്കുന്ന ബി.ആര്‍. ഹില്‍സ്, യാദറഹള്ള, ഡൊഡ്ഡസാംബികെ എന്നീ വനപ്രദേശങ്ങള്‍ ഹെലികോപ്റ്റര്‍ അരിച്ചുപെറുക്കുന്നുണ്ട്.

വീരപ്പനെ സഹായിക്കാനും ദൗത്യസേനയെ വഴിതെറ്റിക്കാനും നാട്ടുകാര്‍ ശ്രമിക്കുന്നുവെന്നതാണ് വീരപ്പന്‍ വേട്ടയ്ക്ക് വലിയൊരു തടസ്സം. വീരപ്പനെ സഹായിക്കുന്നവരെ ജയിലിലടയ്ക്കുമെന്ന് പ്രത്യേകദൗത്യസേനയ്ക്ക് നേതൃത്വം നല്കുന്ന ഡിജിപി വി.വി. ഭാസ്കര്‍ താക്കീത് നല്കിയിട്ടുണ്ട്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X