കശ്മീര്‍ തിരഞ്ഞെടുപ്പിന് ശേഷം കോണ്‍ഗ്രസ് ഹൈകമാന്റ് കേരള പ്രശ്നം പരിഹരിയ്ക്കും
ദില്ലി: കേരളത്തില്‍ കോണ്‍ഗ്രസ് ഗ്രൂപ്പ് വഴക്ക് അവസാനിപ്പിയ്ക്കാനായി അംബികാ സോണി കേരളം സന്ദര്‍ശിച്ചേയ്ക്കു. കേരളത്തിന്റെ ചുമതലയുള്ള എ ഐ സി സി ജനറല്‍ സെക്രട്ടറിയാണ് അംബികാ സോണി.
കോണ്‍ഗ്രസിലെ ഗ്രൂപ്പ് വഴക്ക് യു ഡി എഫിന്റെ നിലനില്പിനു തന്നെ ഹാനികരമാവുന്ന നിലയിലേയ്ക്ക് നീങ്ങുന്നത് കണ്ടാണ് ഹൈകമാന്‍ഡ് ഇങ്ങനെ ആലോചിയ്ക്കുന്നത്. കശ്മീര്‍ തിരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ അംബികാ സോണി കേരളത്തില്‍ വരുമെന്നാണ് കരുണാകര വിഭാഗം പറയുന്നത്. പി പി തങ്കച്ചന്റെ നേതത്ത്വത്തില്‍ കരുണാകര വിഭാഗം ദില്ലിയില്‍ സോണിയയെ കാണാനായി പോയിരുന്നു. അന്ന് അവര്‍ അംബികാ സോണിയയെയാണ് കണ്ടത്. അന്ന് ഈ ഉറപ്പ് നല്‍കിയിരുന്നതായാണ് തങ്കച്ചന്‍ പറയുന്നത്.
ആന്റണിയുടെ അനാവിശ്യ മേധാവിത്തത്തെക്കുറിച്ച് രണ്ട് ദിവസം മുമ്പും തങ്കച്ചന്‍ അംബികാ സോണിയെ ഫോണില്‍ ധരിപ്പിച്ചിരുന്നു. അവര്‍ കരുണാകരനുമായി ഫോണില്‍ സംസാരിച്ചതായാണ് കരുതുന്നത്.












Click it and Unblock the Notifications