കേബിള്‍ ടി വി ദാതാക്കള്‍ സമരത്തിലേയ്ക്ക്
തിരുവനന്തപുരം: ചെറുകിട കേബിള്‍ ടെലിവിഷന്‍ ദാതാക്കള്‍ സമരത്തിന് ഒരുങ്ങുന്നു.വൈദ്യുതി ബോര്‍ഡ് പോസ്റുകളില്‍ കൂടി ടെലിവിഷന്‍ കമ്പി വലിയ്ക്കുന്നതിനുള്ള വാടക കൂട്ടിയതാണ് ഇതിന് കാരണം.
വന്‍കിട കേബിള്‍ ടെലിവിഷന്‍ കമ്പനികള്‍ക്ക് ഒരു നിരക്കും ചെറുകിടക്കാര്‍ക്ക് മറ്റൊരുനിരക്കും ഏര്‍പ്പെടുത്തിയതാണ് ഇവരെ രോഷാകുലരാക്കിയിരിയ്ക്കുന്നത്. ഏകദേശം 20,000 ത്തിലേറെ പേര്‍ കേബിള്‍ ടിവി ദാതാക്കളായി തൊഴില്‍ കണ്ടെത്തിയിട്ടുണ്ടെന്നാണ് ഇവരുടെ സംഘടന പറയുന്നത്.
കെ എസ് ഇ ബി യുടെ നീക്കത്തില്‍ പ്രതിഷേധിച്ച് കാസര്‍കോടുനിന്ന് തിരുവനന്തപുരം വരെ വാഹന ജാഥ നടത്താനും സംഘടന തീരുമാനിച്ചിരിയ്ക്കുകയാണ്.












Click it and Unblock the Notifications