Get Updates
Get notified of breaking news, exclusive insights, and must-see stories!

ഗുണ്ടാ ആക്ട് നടപ്പാക്കണം: മന്ത്രി

കോഴിക്കോട്: തമിഴ്നാട്ടിലെയും കര്‍ണ്ണാടകത്തിലെയും മാതൃകയില്‍ കേരളത്തിലും ഗുണ്ടാ ആക്ട് ഉടന്‍ നടപ്പിലാക്കണമെന്ന് ഗതാഗത മന്ത്രി കെ.ബി. ഗണേഷ്കുമാര്‍ പറഞ്ഞു. പൊതുമുതല്‍ നശിപ്പിക്കുന്നതില്‍ സാമൂഹ്യവിരുദ്ധരെയും കുറ്റവാളികളെയും തടയാന്‍ ഈ ഒരൊറ്റ വഴിയേയുള്ളൂവെന്നും മന്ത്രി പറഞ്ഞു.

സമരങ്ങളുടെ പേരില്‍ പൊതുമുതല്‍ നശിപ്പിക്കുന്നത് തടയാന്‍ ശക്തമായ നിയമനിര്‍മ്മാണം മാത്രമേ വഴിയുള്ളൂ. സമരം മൂലം കെഎസ്ആര്‍ടിസിയ്ക്ക് എട്ട് കോടി രൂപ നഷ്ടമായി. ഇതില്‍ രണ്ട് കോടി രൂപ ബസ്സുകള്‍ നശിപ്പിച്ച വകയിലും ബാക്കി കളക്ഷനിലുള്ള കുറവുകൊണ്ടും ഉണ്ടായതാണ്. 122 ബസുകള്‍ അക്രമികള്‍ തകര്‍ത്തു. - മന്ത്രി പറഞ്ഞു.

16 ബസുകള്‍ തകര്‍ത്തതിനെ തുടര്‍ന്ന് ഒരു ബസ് ഡിപ്പോ അടച്ചിടേണ്ടി വന്നു. എന്നാല്‍ സ്ഥലം എംപി ടി. ഗോവിന്ദന്‍ നഷ്ടം നികത്താനുള്ള പണം നല്കാമെന്ന് സമ്മതിച്ചതിനാല്‍ ഈ ഡിപ്പോ വീണ്ടും തുറക്കും. - ഗണേഷ് കുമാര്‍ പറഞ്ഞു.

ബസുകള്‍ നശിപ്പിക്കാന്‍ വിദ്യാര്‍ത്ഥികള്‍ ശ്രമിച്ചാല്‍ അവരുടെ റൂട്ടിലുള്ള കെഎസ്ആര്‍ടിസി സര്‍വീസ് റദ്ദാക്കും. ബസുകള്‍ ഇന്‍ഷ്വറന്‍സ് ചെയ്യാനുള്ള പദ്ധതിയെപ്പറ്റി ആലോചിച്ചുവരികയാണ്. പുതിയ കെഎസ്ആര്‍ടിസി സൂപ്പര്‍ ഫാസ്റുകളുടെ ബോഡി അലൂമിനിയം കൊണ്ടായിരിക്കും നിര്‍മ്മിക്കുക. ഇതുവഴി ബസ്സൊന്നിന് 50,000 രൂപ വരെ ലാഭിക്കാം. സീറ്റുകള്‍ മൃദുവായ റെക്സിന്‍ കൊണ്ടായിരിക്കും. - മന്ത്രി വ്യക്തമാക്കി.

ഓണം സീസണില്‍ പ്രതിദിനം 2.29 കോടിയായിരുന്നു കെഎസ്ആര്‍ടിസിയുടെ വരുമാനം. സമരക്കാലത്ത് ഇത് 1.6 കോടിയായി താഴ്ന്നു. - ഗണേഷ് കുമാര്‍ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+