Get Updates
Get notified of breaking news, exclusive insights, and must-see stories!

മന്ത്രിസഭയ്ക്ക് കൂട്ടുത്തരവാദിത്വമില്ല: കരുണാകരന്‍

തിരുവനന്തപുരം: കൂട്ടുത്തരവാദിത്വം നഷ്ടപ്പെട്ട ഒരു മന്ത്രിസഭയാണ് നമ്മുടെ മുന്നിലുള്ളതെന്ന് കരുണാകരന്‍. സപ്തംബര്‍ ഒമ്പത് തിങ്കളാഴ്ച ജവഹര്‍ നഗറിലെ പുതിയ വാടകവീട്ടിലേക്ക് താമസം മാറിയ അദ്ദേഹം വാര്‍ത്താലേഖരോട് സംസാരിക്കുകയായിരുന്നു.

സര്‍ക്കാരിന് മുന്നില്‍ നൂറ് എംഎല്‍എമാര്‍ ഒറ്റക്കെട്ടായി അണിനിരന്നിരിക്കുകയാണെന്നാണ് മന്ത്രി കെ. ശങ്കരനാരായണന്‍ അവകാശപ്പെടുന്നത്. എന്നാല്‍ അദ്ദേഹത്തിന്റെ നേതാവ് പറയുന്നത് തന്നെ ഒറ്റപ്പെടുത്തിയിരിക്കുകയാണ് എന്നാണ്. മന്ത്രിസഭയുടെ കൂട്ടുത്തരവാദിത്വമില്ലായ്മയെയാണ് ഇത് കാണിക്കുന്നത്. - കരുണാകരന്‍ അഭിപ്രായപ്പെട്ടു.

വൈദ്യുതി നിരക്ക് വര്‍ധന പിന്‍വലിച്ചത് താങ്കള്‍ സമരം ചെയ്തതുകൊണ്ടാണോ എന്ന ചോദ്യത്തിന് ജനങ്ങളെ ബാധിക്കുന്ന എന്ത് പ്രശ്നമുണ്ടായാലും താന്‍ ഇനിയും ഇടപെടും എന്നായിരുന്നു കരുണാകരന്‍ പ്രതികരിച്ചത്. ജനങ്ങളുടെ പ്രശ്നത്തില്‍ ഇടപെടുക മാത്രമല്ല അതിനപ്പുറവും പോകാന്‍ തയ്യാറുമാണ്. ഒരു പൗരനെന്ന നിലയില്‍ ഇത്തരം വിഷയങ്ങള്‍ക്കെതിരേ പ്രതികരിക്കാനുള്ള ബാധ്യത തനിക്കുണ്ട്. അത് നിറവേറ്റും. - കരുണാകരന്‍ വ്യക്തമാക്കി.

കോണ്‍ഗ്രസില്‍ അംഗങ്ങള്‍ക്ക് പെരുമാറ്റച്ചട്ടം വേണമെന്ന തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ അഭിപ്രായം ശ്രദ്ധയില്‍പ്പെടുത്തിയപ്പോള്‍ അക്കാര്യം കെപിസിസി പ്രസിഡന്റ് കെ. മുരളീധരനോട് ചോദിക്കണം എന്നായിരുന്നു കരുണാകരന്റെ മറുപടി.

തിങ്കളാഴ്ച രാവിലെ ഏഴിനായിരുന്നു വീടുമാറല്‍ ചടങ്ങ്. പഞ്ചവാദ്യത്തിന്റെയും താലപ്പൊലിയുടെയും അകമ്പടിയോടെയും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കരുണാകരനെയും കുടുംബാംഗങ്ങളെയും എതിരേറ്റു. മകള്‍ പത്മജ നിലവിളക്കുമായി ഗൃഹപ്രവേശം നടത്തി. ഐ ഗ്രൂപ്പിലെ ഒട്ടേറെ എംഎല്‍എമാരും മറ്റു നേതാക്കളും ചടങ്ങില്‍ സംബന്ധിച്ചിരുന്നു. എ ഗ്രൂപ്പില്‍പെട്ടവര്‍ ആരും ചടങ്ങിനെത്തിയിരുന്നില്ല.

ഡോക്ടര്‍മാരുടെ നിര്‍ദ്ദേശപ്രകാരമാണ് ജഗതിയില്‍ നിന്നും ജവഹര്‍ നഗറിലേക്ക് മാറിയതെന്നും കരുണാകരന്‍ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+