ശോഭന ബലരാമന് പരാതി നല്‍കി
തിരുവനന്തപുരം: ശോഭനാ ജോര്‍ജ്ജ് എം എല്‍ എ മനുഷ്യാവകാശ കമ്മിഷന് പരാതി നല്‍കി. വ്യാജരേഖ കേസ്സുമായി ബന്ധപ്പെട്ട് പൊലീസ് ശല്യം ചെയ്യുന്നു എന്ന് ആരോപിച്ചാണ് ശോഭന മനുഷ്യാവകാശ കമ്മീഷന്‍ അംഗം എന്‍. ബലരാമന് പരാതി നല്കിയത്.
ഇക്കാര്യത്തില്‍ സെപ്റ്റംബര്‍ 27നുമുമ്പ് വിശദീകരണം നല്കാന്‍ സംസ്ഥാന ഡി.ജി.പി.യ്ക്ക് മനുഷ്യാവകാശ കമ്മീഷന്‍ നോട്ടീസ് അയയ്ക്കും. കേസ്സ് 27ന് വീണ്ടും പരിഗണിക്കും.
ബലരാമനെ വസതിയില്‍ നേരിട്ടു കണ്ടാണ് ശോഭന പരാതി നല്കിയത്.
വ്യാജരേഖാ കേസ്സില്‍ ശോഭയെ ക്രൈംബ്രാഞ്ച് ശോഭനെയെ കഴിഞ്ഞ ആഴ്ച ചോദ്യം ചെയ്തിരുന്നു.












Click it and Unblock the Notifications