കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വയലാര്‍ രവി കോടതിയില്‍ ഹാജരാവണം

  • By Super
Google Oneindia Malayalam News

എറണാകുളം: വയലാര്‍ രവിയോട് ഒക്ടോബര്‍ എട്ടിന് കോടതിയില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ടു. വനിതാ കമ്മിഷന്റെ മുന്‍ അദ്ധ്യക്ഷ റിട്ടയേഡ് ജസ്റിസ് ഡി ശ്രീദേവി നല്‍കിയ പരാതിയന്മേല്‍ എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേട്ട് കോടതിയാണ് ഈ ഉത്തരവ് പുറപ്പെടുവിച്ചത്.

ശ്രീദേവിയുടെ മാനത്തിന് കളങ്കം വരുത്തുന്ന പ്രസ്താവന നടത്തിയെന്നാരോപിച്ചാണ് കേസ് . രണ്ട് മന്ത്രിമാര്‍ക്ക് എതിരെയും ശ്രീദേവി നോട്ടീസ് നല്‍കിയിട്ടുണ്ട്. ജസ്റിസ് ശ്രീദേവി വനിതാ കമ്മിഷന്‍ ചെയര്‍മാനായിരുന്നപ്പോള്‍ ചില ലൈംഗിക അപവാദ കേസുകളില്‍ സ്വീകരിച്ച നടപടിയെക്കുറിച്ച് ഈ മന്ത്രിമാര്‍ ചില അഭിപ്രായങ്ങള്‍ ഉന്നയിച്ചിരുന്നു. ഇതിനെക്കുറിച്ച് വയലാര്‍ രവി നടത്തിയ പരാമര്‍ശങ്ങളാണ് കേസിനാധാരം. ശ്രീദേവിയെ വ്യക്തിപരമായി ഹനിയ്ക്കുന്ന ചില പരാമര്‍ശങ്ങളും വയലാര്‍ രവി നടത്തിയിരുന്നു.

ഈ സംഭവ വികാസങ്ങളെതുടര്‍ന്ന് യു ഡി എഫ് സര്‍ക്കാര്‍ ശ്രീദേവി അദ്ധ്യക്ഷയായുള്ള കമ്മിഷന്‍ പിരിച്ച് വിട്ട് കോണ്‍ഗ്രസ് നേതാവ് കൂടിയായ എം കമലത്തെ അദ്ധ്യക്ഷയാക്കി പുതിയ കമ്മിഷന്‍ രൂപീകരിക്കുകയായിരുന്നു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X