കോഴിക്കോട് നിന്നും വോള്‍വോ ബസ്
കോഴിക്കോട്: കോഴിക്കോട് നിന്നും തിരുവനന്തപുരത്തേക്ക് രണ്ടാഴ്ചയ്ക്കകം വോള്‍വോ ബസ്സര്‍വീസ് ആരംഭിക്കാന്‍ കെഎസ്ആര്‍ടിസി തീരുമാനിച്ചു. എയര്‍ കണ്ടീഷന്‍ സൗകര്യമു ള്ള വോള്‍വോ ബസുകള്‍ സപ്തംബര്‍ ഒമ്പത് തിങ്കളാഴ്ച കോഴിക്കോട്ടെത്തും.
എല്ലാ ദിവസവും കോഴിക്കോട് നിന്ന് വോള്‍വോ സര്‍വീസുണ്ടാകും. രാവിലെ കോഴിക്കോട് നിന്ന് പുറപ്പെടുന്ന വണ്ടി 10.30ന് എറണാകുളത്തെത്തും. ഉച്ചയ്ക്ക് തിരുവനന്തപുരത്തെത്തും. വൈകീട്ട് 4.50ന് തിരിച്ച് രാത്രി കോഴിക്കോട്ട് തിരിച്ചെത്തും. 45 സീറ്റുകളാണ് ഒരു ബസില്‍ ഉണ്ടാവുക. കോഴിക്കോട് നിന്ന് രാത്രി പുറപ്പെട്ട് ബാംഗ്ലൂരില്‍ രാവിലെ എത്തുന്ന വിധത്തില്‍ എയര്‍കണ്ടീഷന്‍ ചെയ്ത സ്ലീപ്പര്‍ ബസുകളുടെ സര്‍വീസ് തുടങ്ങാനും ആലോചിക്കുന്നുണ്ടെന്ന് ഗതാഗതമന്ത്രി കെ.ബി. ഗണേഷ്കുമാര് പറഞ്ഞു.
കോഴിക്കോട്ടെ ബസ് സ്റേഷന് പൊളിച്ചുമാറ്റി രാജ്യാന്തരനിലവാരമുള്ള ബസ് സ്റേഷന് നിര്‍മ്മിക്കാന്‍ പദ്ധതിയുണ്ട്. ഐസിഐസിഐയുമായി ചേര്‍ന്നായിരിക്കും ഈ പദ്ധതി. ഡിസൈന്‍ തയ്യാറായി. ഏതാനും മാസങ്ങള്‍ക്കുള്ളില്‍ നിര്‍മ്മാണം തുടങ്ങും. മലബാറിലെ മുഴുവന്‍ ബസ്സുകളും നവീകരിക്കാന്‍ പദ്ധതിയുണ്ട്. വയനാട്ടിലും മൂന്നാറിലും മിനിബസുകള് ആരംഭിക്കും. - മന്ത്രി പറഞ്ഞു.