കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാജധാനി പുഴയില്‍ വിണു- മരണം 100ലേറെ

  • By Staff
Google Oneindia Malayalam News

പട്ന: ഹൗറ - ദില്ലി രാജധാനി എക്സ്പ്രസ് തീവണ്ടി പുഴയിലേയ്ക്ക് മരിഞ്ഞു. നൂറിലേറെ പേര്‍ മരിച്ചതായി കരുതുന്നു. തിങ്കളാഴ്ച അര്‍ദ്ധരാത്രിയോടെയാണ് തീവണ്ടി പാളം തെറ്റിയത്.

ആറ് ബോഗികള്‍ പുഴയിലേയ്ക്ക് മറിഞ്ഞതായിട്ടായിരുന്നു ആദ്യ വാര്‍ത്ത. എന്നാല്‍ ഒരു ബോഗി മാത്രമേ പുഴയിലേയ്ക്ക് മറിഞ്ഞിട്ടുള്ളു എന്ന് റെയില്‍വേ വ്യക്തമാക്കി. എ എസ് ഒന്ന് എന്ന ബോഗിയാണ് പുഴയിലേയ്ക്ക് മറിഞ്ഞത്.

25 പേര്‍ മരിച്ചതായി ഔദ്യോഗികമായി സ്ഥിരീകരിച്ചു. എന്നാല്‍ മരണം നൂറിലേറെയാവുമെന്നാണ് റെയില്‍വേ അധികൃതര്‍ തന്നെ പറയുന്നത്. ഒട്ടേറെ പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.

തിങ്കളാഴ്ച രാത്രി ഹൗറയില്‍നിന്ന് യാത്ര പുറപ്പെട്ട രാജ-ധാനി എക്സ്പ്രസ്സ് ബീഹാറിലെ ഗയക്കും ദേറിയോണ്‍ സോണിനുമിടക്കുള്ള റാഫിഗഞ്ജ് സ്റ്റേഷനടുത്തുള്ള പാലത്തില്‍ വെച്ചാണ് പാളം തെറ്റിയത്. 15 ബോഗികള്‍ പാളം തെറ്റിയിട്ടുണ്ട്. രണ്ട് ബോഗികള്‍ പാലത്തില്‍ നിന്ന് തൂങ്ങി കിടക്കുകയാണ്.

നാട്ടുകാരും രക്ഷാപ്രവര്‍ത്തകരും ചേര്‍ന്ന് 25 യാത്രക്കാരെ ഇതിനകം രക്ഷപ്പെടുത്തിയതായി സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുണ്ട്. നൂറിനും നൂറ്റമ്പതിനുമിടക്ക് യാത്രക്കാര്‍ കൊല്ലപ്പെട്ടിരിക്കാമെന്ന് അനുമാനിക്കപ്പെടുന്നു. രക്ഷാപ്രവര്‍ത്തനങ്ങള്‍ തകൃതിയായി നടന്നു കൊണ്ടിരിക്കയാണ്

പ്രധാന തീവണ്ടിയപകടങ്ങള്‍

സെപ്തംബര്‍ 10, 2002
ബിഹാര്‍ ഔറംഗാബാദ് - രാജധാനി എക്സ്പ്രസ് ദാവെ പുഴയില്‍ മറിഞ്ഞു

മെയ് 2002
ശ്രംജ-ീവി എക്സ്പ്രസ് പാളം തെറ്റി
12 മരണം, 50 പേര്‍ക്ക് പരിക്ക്

ജ-ൂണ്‍ 2002

64 മരണം, 200 പേര്‍ക്ക് പരിക്ക്

നവംബര്‍ 1998
ഖന്ന (പഞ്ചാബ്) അപകടം
200 മരണം, 300 പേര്‍ക്ക് പരിക്ക്

ജ-നുവരി 1998
ഹാര്‍ദോയി (ഉത്തര്‍പ്രദേശ്) അപകടം
50 മരണം, 60 പേര്‍ക്ക് പരിക്ക്

സെപ്തംബര്‍ 1997
ബിലാസ്പൂര്‍ (മധ്യപ്രദേശ്) അപകടം
60 മരണം

ആഗസ്റ്റ് 1995
ഫിറോസാബാദ് (ഉത്തര്‍പ്രദേശ്) അപകടം
300 മരണം, 400 പേര്‍ക്ക് പരിക്ക്

ജ-ൂലൈ 1988
അഷ്ടമുടിക്കായല്‍ (കേരളം) അപകടം
109 മരണം

1981 ബീഹാറില്‍ തീവണ്ടി പുഴയില്‍ മറിഞ്ഞ് 800 മരണം

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X