അപകടത്തില്‍ മലയാളികളുണ്ടോയെന്ന് അറിവായിട്ടില്ല
ദില്ലി: രാജധാനി അപകടത്തില്‍ മലയാളികള്‍ ആരെങ്കിലും ഉണ്ടോയെന്ന് ഇതുവരെ അറിവായിട്ടില്ല. കൊല്‍ക്കത്തയിലും ദില്ലിയിലും മലയാളികള്‍ ഒട്ടേറെ ഉള്ളതുകൊണ്ട് അപകടത്തില്‍ മലയാളിയും ഉണ്ടാവാനുള്ള സാദ്ധ്യത തള്ളിക്കളയാനാവില്ല. ദില്ലിയിലും കൊല്‍ക്കത്തയിലുമുള്ള മലയാളികള്‍ ആശങ്കയിലാണ്.
സെപ്തംബര്‍ ഒന്‍പതിന് രാത്രി 10 .40 നാണ് അപകടം നടന്നതെങ്കിലും ഉച്ചയായിട്ടും മരിച്ചവരുടെ പേരുവിവരങ്ങള്‍ കിട്ടിയിട്ടില്ല.
ദില്ലി, കൊല്‍ക്കത്ത തീവണ്ടി സ്റേഷനുകളില്‍ എത്തിയ ബന്ധുക്കള്‍ക്കും കാര്യമായ വിവരങ്ങള്‍ ഒന്നും തന്നെ കിട്ടുന്നില്ലെന്ന് പരാതിയുണ്ട്.
കൃത്യമായ വിവരങ്ങള്‍ കിട്ടിയാല്‍ മാത്രമേ അവ ബന്ധുക്കള്‍ക്ക് നല്‍കാനാവൂ എന്നാണ് റെയില്‍വേ അധികതരുടെ നിലപാട്. ഒരേപേരിലുള്ള രണ്ടുപേരുണ്ടാവാം. കൃത്യമായ ആളെ തിരിച്ചറിയാതെ വിവരങ്ങള്‍ പുറത്തുവിടുന്നത് കൂടുതല്‍ വിഷമം ഉണ്ടാക്കും.












Click it and Unblock the Notifications