താക്കറെ മനീഷ ചിത്രം കാണും
മുംബൈ: ശശിലാല്‍ നായര്‍ സംവിധാനം ചെയ്ത വിവാദ വിഷയമായ മനീഷ ചിത്രം ബാല്‍ താക്കറെ കാണും.
താക്കറെയ്ക്കായി ഏക് ഛോട്ടീസി ലവ് സ്റോറി എന്ന ചലച്ചിത്രം രാജ് കമല്‍ സ്റുഡിയൊവില്‍ പ്രദര്‍ശിപ്പിയ്ക്കുമെന്ന് സംവിധായകന്‍ ശശിലാല്‍ നായര്‍ പറഞ്ഞു. എന്നാല്‍ താക്കറെ ചിത്രം കാണുമോ എന്നതിനെക്കുറിച്ച് ശിവസേന ഒന്നും പറഞ്ഞിട്ടില്ല.
ശശിയും മനീഷയും താക്കറെയെ കാണുന്നത് പ്രശ്നത്തിന് പരിഹാരമാവുമെന്നാണ കരുതിയിരുന്നത്. എന്നാല്‍ അതുണ്ടായില്ല. പകരം ചിത്രം കണ്ടശേഷം തീരുമാനമെടുക്കാമെന്ന് താക്കറെ പറയുകയായിരുന്നു.
രണ്ട് മണിയ്ക്കൂറോളം നീണ്ട ചര്‍ച്ചയ്ക്ക് ശേഷമാണ് ശശി പുറത്ത് വന്നത്. മനീഷ ന രംഗങ്ങള്‍ നീക്കണമെന്ന് തുടരെ വാദിയ്ക്കുന്നതുകൊണ്ട് താന്‍ പുറത്ത് പോന്നതായി ശശി വാര്‍ത്താ ലേഖകരോട് പറഞ്ഞു. എന്തെങ്കിലും തീരുമാനം എടുക്കുന്നത് ചലച്ചിത്രം കണ്ടതിന് ശേഷം മാത്രമാവമമെന്ന് ചര്‍ച്ചയില്‍ ഉടനീളം താന്‍ വാദിച്ചതായി ശശിലാല്‍ നായര്‍ പറഞ്ഞു.
താക്കറെ മദ്ധ്യസ്ഥതയ്ക്ക് സമ്മതിയ്ക്കുന്നത് ചലച്ചിത്ര പ്രദര്‍ശനത്തിനെ ശിവസേനാ പ്രവര്‍ത്തകര്‍ എതിര്‍ക്കുന്നത് അവസാനിപ്പിയ്ക്കുമെന്ന് സംവിധായകന് നന്നായി അറിയാം. അതാണ് താക്കറെയെകാണാന്‍ ശശിലാല്‍ നായര്‍ തീരുമാനിച്ചത്.
മനീഷ താക്കറെയുടെ വീട്ടിനുള്ളില്‍ പ്രവേശിച്ചത് മുന്‍ ഗേറ്റില്‍ കൂടി ആയിരുന്നില്ല. അതുകൊണ്ട് തന്നെ വാര്‍ത്താ ലേഖകര്‍ക്ക് മനീഷയെ കാണാനുമായില്ല. ചര്‍ച്ചയ്ക്ക് ശേഷം പുറത്ത് പോയതും പിന്‍വാതില്‍ കൂടിയായിരുന്നു. താക്കറെ ചലച്ചിത്രം കാണുകതന്നെ വേണമെന്നാണ് തന്റെ അഭിപ്രായമെന്ന് മനീഷയും പിന്നീട് പറഞ്ഞു. അപ്പോള്‍ തന്റെ വാദം എന്തിനാണെന്ന് മനസ്സിലാവും. മനീഷ പറയുന്നു.
ശശിലാല്‍ നായര്‍ ചര്‍ച്ചയ്ക്കിടയില്‍ ഇറങ്ങിപോന്നു എന്ന് അവകാശപ്പെട്ടതിനെ മനീഷ പരിഹസിച്ചു. താക്കറെയുമയുള്ള ചര്‍ച്ചയ്ക്കിടയില്‍ ഇറങ്ങിപോരാന്‍ ശശിലാല്‍ നായര്‍ ആരാണ്? ഞാന്‍ താക്കറെയുമായി ചര്‍ച്ച നടത്തിക്കൊണ്ടിരിയ്ക്കുമ്പോള്‍ അയാള്‍ കോണിപ്പടിയ്ക്ക് താഴെ താക്കറെ വിളിയ്ക്കുന്നതും കാത്ത് നില്‍ക്കുകയായിരുന്നു. മനീഷ പറയുന്നു.
ചലച്ചിത്രത്തില്‍ കൗമാരക്കാരന്റെ വേഷം അഭിനയിച്ച ആദിത്യ ശീലും ശശിലാല്‍ നായരോടൊപ്പം താക്കറെയെ കാണാന്‍ വന്നിരുന്നു. ചിത്രത്തില്‍ മോശമായി ഒന്നും തന്നെയില്ലെന്നാണ് ആദിത്യയും പറയുന്നത്.
നിങ്ങളുടെ അഭിപ്രായം എഴുതൂ












Click it and Unblock the Notifications