യു ഡി എഫ് യോഗം മാറ്റണം - ആന്റണി
തിരുവനന്തപുരം: യു ഡി എഫ് യോഗം കെ കരുണാകരനുകൂടി സൗകര്യമുള്ള ദിവസമാക്കണം എന്ന് എ കെ ആന്റണി. സെപ്തംബര്‍ 12 നാണ് യു ഡി എഫ് യോഗം തീരുമാനിച്ചിരിയ്ക്കുന്നത്. എന്നാല്‍ യോഗം മാറ്റിവയ്ക്കമെന്ന് കെ കരുണാകരന്‍ ആവശ്യപ്പെട്ടിരുന്നു.
തീയതി മാറ്റിവയ്ക്കണമെന്നാണ് തന്റെ വ്യക്തിപരമായ അഭിപ്രായമെന്നാണ് ആന്റണി അഭിപ്രായപ്പെട്ടത്. യു ഡി എഫിന് വേണ്ടത് തീരുമാനിയ്ക്കാം. ആന്റണി പറഞ്ഞു.
വൈദ്യുതി നിരക്ക് സംബന്ധിച്ച് വിശദമായ ചര്‍ച്ചയ്ക്ക് ശേഷം മാത്രമേ ഒരു തീരുമാനം ഉണ്ടാവൂ. കെ കരുണാകരന്‍ ഉള്‍പ്പടെ എല്ലാ നേതാക്കളുമായി ആലോചിച്ച് ഒരു തീരുമാനം ഉണ്ടാക്കുകയാണ് ലക്ഷ്യം. ധൃതി പിടിച്ച് ഒരു തീരുമാനം എടുത്ത് പ്രശ്നം ഉണ്ടാക്കാന്‍ സര്‍ക്കാര്‍ ആഗ്രഹിയ്ക്കുന്നില്ല.
വിവിധ കോണ്‍ഗ്രസ് നേതാക്കള്‍ നടത്തുന്ന പരാമര്‍ശങ്ങളെക്കുറിച്ച് ഒന്നും തന്നെ പറയാന്‍ ആന്റണി തയ്യാറായില്ല. തന്റെ പാര്‍ട്ടിയിലെ നേതാക്കളുമായി വഴക്കിടാന്‍ താനില്ലെന്നായിരുന്നു ആന്റണിയുടെ അഭിപ്രായം. ദില്ലിയില്‍ നിന്ന് തിരുവനന്തപുരത്ത് എത്തിയ ആന്റണി വിമാനത്താവളത്തില്‍ വച്ചാണ് വാര്‍ത്താ ലേഖകരുമായി സംസാരിച്ചത്.












Click it and Unblock the Notifications