Get Updates
Get notified of breaking news, exclusive insights, and must-see stories!

പവര്‍കട്ട് ഏര്‍പ്പെടുത്തിയാല്‍ സമരം-പിണറായി

തിരുവനന്തപുരം: പവര്‍കട്ട് ഏര്‍പ്പെടുത്തിയാല്‍ കടുത്ത സമരം തുടങ്ങുമെന്ന് സി പി എം സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു. വാര്‍ത്താ സമ്മേളനത്തില്‍ സംസാരിയ്ക്കുകയായിരുന്നു അദ്ദേഹം.

നാലുമണിയ്ക്കൂര്‍ പവര്‍കട്ടും ലോഡ്ഷെഡിംഗും വേണമെന്നാണ് വൈദ്യുതി മന്ത്രി പറയുന്നത്. ഇത് നടപ്പിലാക്കുന്നെങ്കില്‍ കടുത്ത സമരം സര്‍ക്കാരിന് നേരിടേണ്ടിവരും. കേരളത്തിന് വേണ്ട വൈദ്യുതി ഉല്പാദിപ്പിയ്ക്കാനുള്ള സൗകര്യം കേരളത്തില്‍ തന്നെ ഉള്ളപ്പോള്‍ അത് ചെയ്യാതെ നിരക്ക് കൂട്ടാനും പവര്‍കട്ട് ഏര്‍പ്പെടുത്താനും സര്‍ക്കാര്‍ നോക്കുന്നത് അംഗീകരിയ്ക്കാനാവാത്തതാണ്. പിണറായി പറഞ്ഞു.

സംസ്ഥാനത്ത് പല ഓഫീസുകളും പ്രവര്‍ത്തിയ്ക്കാത്തതിന് സി പി എം ഉത്തരവാദികളല്ല. ജയില്‍ നിറയ്ക്കല്‍ സമരമാണ് സി പി എം നടത്തുന്നത്. അപ്പോള്‍ സമരം ചെയ്യുന്നവരെ അറസ്റ് ചെയ്യാത്തതാണ് ഓഫീസുകള്‍ സ്തംഭിയ്ക്കാന്‍ കാരണം. സര്‍ക്കാരിന്റെ ഉത്തരവാദിത്തമില്ലായ്മയാണിത് കാണിയ്ക്കുന്നത്. ഓഫീസുകള്‍ പ്രവര്‍ത്തിപ്പിയ്ക്കേണ്ടത് സര്‍ക്കാരിന്റെ ചുമതലയാണ്. സര്‍ക്കാര്‍ സമരക്കാരെ അറസ്റ് ചെയ്യാത്തതുകൊണ്ട് സി പി എം സമരം പിന്‍വലിയ്ക്കാന്‍ പോകുന്നില്ല. പിണറായി പറഞ്ഞു.

സെപ്തംബര്‍ 10 ചൊവാഴ്ചയും സി പി എം പ്രവര്‍ത്തകര്‍ ഓഫീസുകള്‍ ഉപരോധിച്ചു. പലസ്ഥലങ്ങളിലും കോടതികളും താലൂക്ക് ഓഫീസുകളും പ്രവര്‍ത്തിച്ചില്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+