Get Updates
Get notified of breaking news, exclusive insights, and must-see stories!

പെരുമാറ്റ ചട്ടം: നേതാക്കള്‍ക്ക് ഭിന്നാഭിപ്രായം

തിരുവനന്തപുരം: യു ഡി എഫിന് പെരുമാറ്റ ചട്ടം വേണമെന്ന കാര്യത്തില്‍ വിവിധ നേതാക്കള്‍ക്ക് ഭിന്നാഭിപ്രായം.

കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി നേതാവ് തിരുവഞ്ചൂര്‍ രാധാകൃഷ്ണനാണ് യു ഡി എഫിന് പെരുമാറ്റ ചട്ടം വേണമെന്ന് ആവശ്യപ്പെടുന്ന ഒരു നേതാവ്. എന്നാല്‍ പെരുമാറ്റ ചട്ടം നേതാക്കന്മാര്‍ സ്വയം ഉണ്ടാക്കേണ്ടതാണെന്നാണ് ധനമന്ത്രി കെ ശങ്കരനാരായണന്‍ പറയുന്നത്.

ഇതിനെതിരെ ശക്തമായാണ് തിരുവഞ്ചൂര്‍ പ്രതികരിയ്ക്കുന്നത്. ചട്ടങ്ങള്‍ സ്ഥിരമായി ലംഘിയ്ക്കാന്‍ ആഗ്രഹമുള്ളവരാണ് പെരുമാറ്റ ചട്ടത്തിനെതിരെ പറയുന്നതെന്നാണ് തിരുവഞ്ചൂരിന്റെ വാദം. കഴിഞ്ഞ 15 മാസമായുള്ള യു ഡി എഫ് സര്‍ക്കാരിന്റെ പ്രവര്‍ത്തനം നോക്കിയാല്‍ ഇത്തരം ഒരു പെരുമാറ്റ ചട്ടം വേണമെന്ന കാര്യം വ്യക്തമാവും.

ഐക്യമുന്നണിയിലെ പല കക്ഷികളും വേണ്ട യോജിപ്പോടെ അല്ല പ്രവര്‍ത്തിയ്ക്കുന്നതെന്ന് വ്യക്തമാണ്. ഇത് അഭിപ്രായ ഭിന്നത ആവണമെന്നില്ല. പരസ്പര ബഹുമാനവും പരസ്പര വിശ്വാസവും പലപ്പോഴും കാണുന്നില്ല. പാര്‍ട്ടിയിലും ഐക്യമുന്നണിയിലും ചര്‍ച്ച ചെയ്ത് തീരുമാനിച്ച ശേഷവും പല മന്ത്രിമാരും നേതാക്കന്മാരും പല സര്‍ക്കാര്‍ പരിപാടികള്‍ക്കുമെതിരെ അഭിപ്രായം പ്രകടിപ്പിയ്ക്കുന്നു. ഇത് സര്‍ക്കാരിന്റെ പ്രവര്‍ത്തനത്തെ മാത്രമല്ല വിശ്വാസ്യതയെ കൂടി ബാധിച്ചിരിയ്ക്കുകയാണ്.

മതികെട്ടാന്‍ കുടിയേറ്റത്തിലും വൈദ്യുതി നിരക്ക് വര്‍ദ്ധനയും സംബന്ധിച്ച് വിവിധ നേതാക്കന്മാര്‍ നടത്തിയ പ്രസ്താവനകള്‍ ഇതിന് ഉദാഹരണമാണെന്നാണ് തിരുവഞ്ചൂരിന്റെ നിലപാട്. ഇത്തരം പ്രസ്താവനകള്‍ സര്‍ക്കാരിന് എന്ത് ഗുണമാണ് ചെയ്തതെന്ന് എല്ലാപേര്‍ക്കും അറിയാവുന്നതാണ്.

ഐക്യമുന്നണി സര്‍ക്കാരിന്റെ കാലാവധി അഞ്ചില്‍ രണ്ട് ഭാഗം കഴിഞ്ഞിരിയ്ക്കുന്നു. ഇനി പ്രഖ്യാപനങ്ങള്‍ നടപ്പാക്കണമെങ്കില്‍ അതിയായ ശ്രദ്ധയും ലക്ഷ്യബോധവും വേണമെന്നാണ് തിരുവഞ്ചൂരിന്റെ നിലപാട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+