ക്ലീന്‍ പ്ലസ് സപ്തംബര്‍ 16 മുതല്‍
തിരുവനന്തപുരം: 10 മണിക്കൂര്‍ കൊണ്ട് പതിനായിരത്തിലേറെ വസ്ത്രങ്ങള്‍ അലക്കിയെടുക്കാവുന്ന ഓട്ടോമാറ്റിക്ക് അലക്ക് സംവിധാനം സപ്തംബര്‍ 16 മുതല്‍ തിരുവനന്തപരുത്ത് തുമ്പയിലെ കിന്‍ഫ്ര പാര്‍ക്കില്‍ പ്രവര്‍ത്തനമാരംഭിക്കും.
കേന്ദ്രസര്‍ക്കാരിന്റെ ശാസ്ത്ര സാങ്കേതിക വാണിജ്യ വികസന പദ്ധതിയുടെ സഹായത്തോടെയാണ് ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ ഓട്ടോമാറ്റിക് അലക്ക് സംവിധാനം സ്ഥാപിക്കുന്നതിനുള്ള പദ്ധതി പൂര്‍ത്തീകരിച്ചത്.
20 വിദേശ ഇന്ത്യക്കാരാണ് ഇതിന്റെ ഓഹരിയുടമകള്‍. അനന്തപുരി അപ്പാരല്‍ സര്‍വീസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന് പേരിട്ടിരിക്കുന്ന സ്ഥാപനം ക്ലീന്‍ പ്ലസ് എന്ന പേരിലാണ് സര്‍വീസ് നടത്തുക.
1.25 കോടിയാണ് ഇതിന് വേണ്ടിയുള്ള നിക്ഷേപം. ആയിരത്തിലേറെ പേര്‍ക്ക് ഈ സ്ഥാപനത്തിലൂടെ ജോലി ലഭിക്കുമെന്ന് ക്ലീന്‍ പ്ലസ് ഫൈനാന്‍സ് മാനേജര്‍ എം. എന്‍. ചെല്ലപ്പന്‍ പറഞ്ഞു.
ആദ്യഘട്ടത്തില്‍ നഗരത്തിലെ ഹോട്ടലുകളായിരിക്കും പ്രധാന ഉപഭോക്താക്കള്‍. ഒരു മാസത്തിനുള്ളില്‍ തിരുവനന്തപുരത്ത് സ്ഥാപനത്തിന്റെ 20 കടകള്‍ തുടങ്ങും.
ആദ്യഘട്ടത്തില്‍ അഞ്ച് ദിവസത്തിനുള്ളിലായിരിക്കും വസ്ത്രങ്ങള്‍ തിരികെയേല്പിക്കുന്നത്. 12 മണിക്കൂര്‍ കൊണ്ട് വസ്ത്രങ്ങളെത്തിക്കുന്ന സംവിധാനം താമസിയാതെ നിലവില്‍വരും. ഒരു മണിക്കൂര്‍ കൊണ്ട് വസ്ത്രങ്ങള്‍ തിരികെയെത്തിക്കുന്ന പ്രത്യേക സര്‍വീസുകളും ആരംഭിക്കുമെന്ന് ക്ലീന്‍ പ്ലസ് കമ്പ്യൂട്ടര്‍ എഞ്ചിനിയര്‍ കൂടിയായ മാനേജിംഗ് ഡയറക്ടര്‍ ആല്‍വിന്‍ ചെല്ലപ്പന്‍ പറഞ്ഞു.












Click it and Unblock the Notifications