തീവണ്ടി അപകടം: മരണം 100 കഴിയും
റാഫിഗഞ്ച് (ബിഹാര്‍): ഹൗറ - ദില്ലി രാജധാനി തീവണ്ടി അപകടത്തില്‍ മരിച്ചവരുടെ എണ്ണം 100 കവിയുമെന്നാണ് കരുതുന്നത്.
ഇതുവരെ 80 മൃതദേഹങ്ങള്‍ കണ്ടെടുത്തിട്ടുണ്ട്. ബോഗികള്‍ക്കുള്ളില്‍ കുടുങ്ങിയവരെ കണ്ടെടുക്കാനുള്ള ശ്രമം ബുധനാഴ്ച രാവിലെയും തുടരുകയാണ്. രക്ഷാപ്രവര്‍ത്തനം വൈകുന്നത് മരണം കൂട്ടാന്‍ കാരണമാവുമെന്നാണ് കരുതുന്നത്. ബോഗികള്‍ വെട്ടി പൊളിയ്ക്കാനായി വേണ്ട ഗ്യാസ് കട്ടറുകള്‍ ഇല്ലാത്തതാണ് രക്ഷാപ്രവര്‍ത്തനം വൈകുന്നതിന് കാരണം.
ഒരു ബോഗിയ്ക്കുള്ളില്‍ 35 മൃതദേഹങ്ങളാണ് കണ്ടെത്തിയത്. കണ്ടെത്തിയ 80 മൃതദേഹങ്ങളില്‍ 36 എണ്ണമാണ് തിരിച്ചറിഞ്ഞിട്ടുള്ളത്.












Click it and Unblock the Notifications