Get Updates
Get notified of breaking news, exclusive insights, and must-see stories!

ശബരിമലയില്‍ ഗര്‍ഭനിരോധന ഉറ വിതരണം

തിരുവനന്തപുരം: ശബരിമലയിലും പമ്പയിലും സൗജന്യമായി ഗര്‍ഭനിരോധന ഉറകള്‍ വിതരണം ചെയ്യും. ആരോഗ്യവകുപ്പിന്റെ കീഴിലുള്ള കേരള എയ്ഡ്സ് നിയന്ത്രണ കേന്ദ്രമാണ് ഉറകള്‍ നല്‍കുന്നത്.

സന്നദ്ധസംഘടനകളാണ് ഇത് വിതരണം ചെയ്യുന്നത്.

ഉത്സവകാലത്ത് കച്ചവടം നടത്തുന്നതിനായി എത്തുന്നവര്‍ക്കും വാഹനങ്ങളുടെ ഡ്രൈവര്‍മാര്‍, ഭിക്ഷക്കാര്‍, പൊലീസുകാര്‍, ഉദ്വോഗസ്ഥര്‍ എന്നിവര്‍ക്കാണ് ഉറകള്‍ നല്‍കുന്നത്. തീര്‍ത്ഥാടനത്തിന് എത്തുന്നവര്‍ക്കല്ല ഇത് നല്‍കുന്നത്.

കേരളത്തേയ്ക്കാള്‍ എച്ച് ഐ വി നിരക്ക് കൂടുതലുള്ള ആന്ധ്ര, കര്‍ണാടകം, തമിഴ്നാട് എന്നിവിടങ്ങളില്‍ നിന്ന് ഉത്സവകാലത്ത് ഇവിടെ എത്തുന്നവര്‍ ആയിരക്കണക്കിനാണ്. എച്ച് ഐ വി ബാധ തടയുന്നതിനാണ് ഈ മുന്‍കരുതല്‍ എടുക്കുന്നത്. ഉത്സവകാലത്ത് ശബരിമലയില്‍ എത്തുന്നവരില്‍ തീര്‍ത്ഥാടകര്‍ 60 ശതമാനം മാത്രമാണ്.

കഴിഞ്ഞ വര്‍ഷം ഉറ വിതരണം ചെയ്തിരുന്നെങ്കിലും ഇത് തീര്‍ത്ഥാടകര്‍ക്കാണ് നല്‍കുന്നതെന്ന് തെറ്റിധാരണ ഉണ്ടായതിനെ തുടര്‍ന്ന് നിറുത്തി വച്ചിരുന്നു.

തെറ്റിധാരണ ഉണ്ടാവാതിരിയ്ക്കാന്‍ നേരത്തേ തന്നെ പ്രചാരണ പരിപാടികള്‍ നടത്താനാണ് എയ്ഡ്സ് നിയന്ത്രണ കേന്ദ്രം ഉദ്ദേശിയ്ക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+