ഓട്ടാ, ടാക്സി യാത്രാനിരക്ക് കൂട്ടുന്നു
തിരുവനന്തപുരം: ഓട്ടോറിക്ഷകളുടെയും ടാക്സിക്കാറുകളുടെയും യാത്രാനിരക്ക് കൂട്ടുന്നു. ഇതുസൂംന്ധിച്ച് സംസ്ഥാന ട്രാന്സോര്ട്ട് അതോറിറ്റിയ്ക്കും റീജണല്‍ ട്രാന്‍സ്പോര്‍ട്ട് അതോറിറ്റികള്‍ക്കും സര്‍ക്കാരിന്റെ അനുമതി ലഭിച്ചു.
ഗസറ്റ് വിജ്ഞാപനം വരുന്നതോടെ വര്‍ധന പ്രാബല്യത്തില്‍ വരും. ഓട്ടോറിക്ഷകള്‍ക്ക് മിനിമം യാത്രാക്കൂലി ഏഴ് രൂപയായാണ് കൂട്ടുന്നത്. ടാക്സി കാറുകള്‍ക്ക് മിനിമം യാത്രാക്കൂലി 25 രൂപയാണ്.
ഓട്ടോറിക്ഷയില്‍ ഒന്നര കിലോമീറ്ററിന് മുകളില്‍ യാത്ര ചെയ്യുമ്പോള്‍ കിലോമീറ്ററിന് നാല് രൂപ വീതം ഈടാക്കാം. ജില്ലാ ആസ്ഥാനങ്ങളില്‍ രാത്രി 11 മണിയ്ക്കും പുലര്‍ച്ചെ അഞ്ച് മണിയ്ക്കുമിടയില്‍ മീറ്ററിലുള്ള ചാര്‍ജിന്റെ 50 ശതമാനം കൂടി ഈടാക്കാം. ജില്ലാ ആസ്ഥാനമൊഴികെയുള്ള സ്ഥലങ്ങളില്‍ മടക്കയാത്ര ആവശ്യമില്ലെങ്കില്‍ മിനിമം ചാര്‍ജായ ഏഴ് രൂപ കഴിച്ചുള്ള തുകയുടെ അമ്പത് ശതമാനം കൂടി ഈടാക്കാം. മടക്കയാത്ര ആവശ്യമുണ്ടെങ്കില്‍ മീറ്ററിലുള്ള തുക മാത്രമേ ഈടാക്കാവൂ.
ടാക്സികാറുകള്‍ക്ക് അഞ്ച് കിലോമീറ്റര്‍ വരെ യാത്ര ചെയ്യുന്നതിന് മിനിമം യാത്രാക്കൂലിയായ 25 രൂപ ഈടാക്കാം. അഞ്ച് കിലോമീറ്ററിന് മുകളില്‍ യാത്ര ചെയ്യുമ്പോള്‍ കിലോ മീറ്ററിന് അഞ്ച് രൂപ വീതം ഈടാക്കാം.