സഭാവഴക്കിന് മദ്ധ്യസ്ഥത വഹിയ്ക്കാം: ആന്റണി
തിരുവനന്തപുരം: ഇരു വിഭാഗങ്ങളും സമ്മതിയ്ക്കുകയാണെങ്കില്‍ സഭാതര്‍ക്കത്തില്‍ മദ്ധ്യസ്ഥത വഹിയ്ക്കാന്‍ തയ്യാറാണെന്ന് മുഖ്യമന്ത്രി എ കെ ആന്റണി.
മലങ്കര സഭയിലെ ഓര്‍ത്തഡോക്സ് യാക്കോബോയ വിഭാഗങ്ങളാണ് വഴക്കിലേര്‍പ്പെട്ടിരിയ്ക്കുന്നത്. സര്‍ക്കാര്‍ ഈ വഴക്കില്‍ കക്ഷിയല്ല എന്ന് മുഖ്യമന്ത്രി വീണ്ടും വ്യക്തമാക്കി. മദ്ധ്യസ്ഥത വഹിയ്ക്കുന്നത് രാഷ്ട്രീയപരമായല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
ക്രീസ്തീയ സഭകള്‍ തല്ലിനായി തെരുവിലിറങ്ങുന്നത് വേദനാജനകമാണ്. ജനാധിപത്യപരവും നിയമപരവുമായ വഴികള്‍ സ്വീകരിച്ച് പ്രശ്നം പരിഹരിയ്ക്കുകയാണ് വേണ്ടത്. സഭകള്‍ തമ്മില്‍ തല്ലുന്നതിന് സര്‍ക്കാരിനെ കുറ്റപ്പെടുത്തിയിട്ട് കാര്യമില്ല. ഉത്തരവുകള്‍ ഒന്നും തന്നെ നടപ്പാക്കാന്‍ കോടതി സര്‍ക്കാരിനോട് നിര്‍ദ്ദേശിച്ചിട്ടുമില്ല. ആന്റണി പറഞ്ഞു.












Click it and Unblock the Notifications