Get Updates
Get notified of breaking news, exclusive insights, and must-see stories!

സംഭാവന വാങ്ങിയവര്‍ക്കെതിരെ നടപടി

മലപ്പുറം: പാര്‍ട്ടി ഫണ്ടിന് വേണ്ടിയല്ലാതെ ഏതെങ്കിലും പാര്‍ട്ടി പ്രവര്‍ത്തകര്‍ സംഭാവന പണം വാങ്ങിയിട്ടുണ്ടെന്ന് തെളിഞ്ഞാല്‍ അവര്‍ക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി. എസ്. അച്യുതാനന്ദന്‍ അറിയിച്ചു.

ചില സി പി എം നേതാക്കള്‍ കല്ലുവാതുക്കല്‍ മദ്യദുരന്തക്കേസിലെ മുഖ്യപ്രതി മണിച്ചനില്‍ നിന്ന് പണം വാങ്ങിയെന്ന റിപ്പോര്‍ട്ടുകളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

മണിച്ചനുമായി സി പി എം നേതാക്കള്‍ക്ക് ബന്ധമുണ്ടോയെന്ന് അന്വേഷിച്ച പിരപ്പന്‍കോട് മുരളി കമ്മിഷന്റെ റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചവര്‍ക്കെതിരെ നടപടി സ്വീകരിക്കുമോ എന്ന ചോദ്യത്തിന് അച്യുതാന്ദന്‍ മറുപടി പറഞ്ഞില്ല.

ഫണ്ട് പിരിവിനല്ലാതെ ആരെങ്കിലും സംഭാവന പറ്റിയിട്ടുണ്ടോയെന്ന് അന്വേഷിക്കും. ആരെങ്കിലും കുറ്റക്കാരനാണെന്ന് തെളിഞ്ഞാല്‍ നടപടി സ്വീകരിക്കും- അച്യുതാനന്ദന്‍ പറഞ്ഞു.

പിണറായി പ്രതികരിച്ചില്ല

അതേ സമയം സി പി എം നേതാക്കള്‍ക്ക് മണിച്ചനുമായി ബന്ധമുണ്ടെന്ന ആരോപണത്തോട് പ്രതികരിക്കാന്‍ പാര്‍ട്ടി സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ തയ്യാറായില്ല. ഇതൊരു സംഘടനാ വിഷയമാണെന്നും അതേ പറ്റി പുറത്ത് പറയാന്‍ താത്പര്യമില്ലെന്നുമാണ് മാധ്യമ പ്രവര്‍ത്തകരുടെ ആവര്‍ത്തിച്ചുള്ള ചോദ്യങ്ങള്‍ക്ക് പിണറായി മറുപടി പറഞ്ഞത്.

മാധ്യമങ്ങളില്‍ പാര്‍ട്ടിയെ സംബന്ധിച്ച കെട്ടിച്ചമച്ച വാര്‍ത്തകള്‍ തുടര്‍ച്ചയായി വന്നുകൊണ്ടിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.

സി പി എം പ്രക്ഷോഭത്തില്‍ നിന്ന് ഇ. ബാലാനന്ദനെ മാറ്റി നിര്‍ത്തിയെന്ന് മാധ്യമങ്ങള്‍ ആദ്യമെഴുതി. പിന്നെ തൊഴിലാളി യൂണിയന്‍ രേഖ സംബന്ധിച്ച പോളിറ്റ് ബ്യൂറോയും കേന്ദ്രകമ്മിറ്റിയും തമ്മിലുള്ള ശണ്ഠയെ കുറിച്ചായി. പാര്‍ട്ടി യോഗങ്ങളില്‍ പങ്കെടുത്തതു പോലെയാണ് മാധ്യമ പ്രവര്‍ത്തകര്‍ ഇത്തരം വാര്‍ത്തകളെഴുതിവിടുന്നത്.

മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകരാണ് ഈ വാര്‍ത്തകളെഴുതുന്നത്. വസ്തുതകള്‍ ശരിയാണോയെന്ന് ബോധ്യമാവാനായി അവര്‍ക്ക് തങ്ങളുമായി ബന്ധപ്പെടാമായിരുന്നു- പിണറായി പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+