Get Updates
Get notified of breaking news, exclusive insights, and must-see stories!

സിപിഎം സമരം വ്യാഴാഴ്ച അവസാനിക്കും

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ സി പി എം നടത്തുന്ന ജയില്‍ വിരുദ്ധ സമരം സപ്തംബര്‍ 12 വ്യാഴാഴ്ച അവസാനിക്കും.

സപ്തംബര്‍ രണ്ട് മുതല്‍10 ദിവസം ജയില്‍ നിറക്കല്‍ സമരം നടത്തുമെന്നാണ് സി പി എം പ്രഖ്യാപിച്ചിരുന്നത്. ജില്ലാ കളക്ടറേറ്റുകളും താലൂക്കുകളും ഉപരോധിച്ച് സര്‍ക്കാര്‍ ഓഫീസുകളുടെ പ്രവര്‍ത്തനം സ്തംഭിപ്പിച്ച സി പി എം പ്രവര്‍ത്തകരെ അറസ്റ് ചെയ്യാന്‍ പൊലീസ് തയ്യാറായില്ല.

അതുകൊണ്ടുതന്നെ ജയില്‍ നിറയ്ക്കലും നടന്നില്ല. എന്നാല്‍ അറസ്റ് ചെയ്യാത്തത് ആന്റണി സര്‍ക്കാരിന്റെ ഭീതി കാരണമെന്നാണ് മാര്‍ക്സിസ്റ് നേതാക്കള്‍ ആരോപിയ്ക്കുന്നത്.

സമരത്തിന് എത്തുന്നവര്‍ വൈകുന്നേരം വരെ താലൂക്ക് ഓഫീസുകള്‍ക്ക് മുന്നില്‍ കുത്തിയിരിയ്ക്കുകയായിരുന്നു. അതുകൊണ്ട് പല സ്ഥലത്തും ഓഫീസുകള്‍ സ്തംഭിച്ചു. പത്തനംതിട്ടയില്‍ ജില്ലാ കോടതി പ്രവര്‍ത്തിച്ചിട്ട് ദിവസങ്ങളാവുന്നു. കോട്ടയത്ത് സമരം സെപ്തംബര്‍ ഒമ്പത് തിങ്കളാഴ്ച അക്രമാസക്തമായി. പൊലീസ് ലാത്തിചാര്‍ജ്ജ് നടത്തി. തുടര്‍ന്ന് പത്ത് ചൊവാഴ്ച ജില്ലാ ഹര്‍ത്താലായിരുന്നു.

സപ്തംബര്‍ 11 ബുധനാഴ്ചയും വിവിധ കേന്ദ്രങ്ങളില്‍ സി പി എം ഉപരോധം നടന്നു. കാര്യമായ അക്രമം ഒരുസ്ഥലത്തും ഉച്ചവരെ ഉണ്ടായിട്ടില്ല. താലൂക്ക് ഓഫീസുകളുടെയും കളക്ടറേറ്റുകളുടെയും പ്രവര്‍ത്തനം തുടര്‍ച്ചയായ ഒമ്പതാം ദിവസവും സ്തംഭിച്ചു.

കോട്ടയത്ത് കോടതി ഗേറ്റില്‍ വഴിമുടക്കിയ മുപ്പതോളം സി പി എം പ്രവര്‍ത്തകരെ പൊലീസ് അറസ്റ് ചെയ്തു നീക്കി. തൃശൂരില്‍ കോടതിക്ക് മുന്നില്‍ ഉപരോധം നടത്തിയ സി പി എം പ്രവര്‍ത്തകരെ അറസ്റ് ചെയ്തു നീക്കാന്‍ പൊലീസ് ശ്രമിച്ചത് അല്പനേരം സംഘര്‍ഷത്തിനിടയാക്കി.

തിരുവനന്തപുരത്ത് ജില്ലാ കളക്ടറേറ്റ് ഉപരോധം മുന്‍മന്ത്രി ടി. ശിവദാസമേനോനും എറണാകുളത്ത് കളയന്നൂര്‍ താലൂക്ക് ഉപരോധം എല്‍ ഡി എഫ് കണ്‍വീനര്‍ പാലൊളി മുഹമ്മദ്കുട്ടിയും കാഞ്ഞങ്ങാട് താലൂക്ക് ഉപരോധം സി പി എം ജില്ലാ സെക്രട്ടറി പിണറായി വിജയനും ഉദ്ഘാടനം ചെയ്തു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+