Get Updates
Get notified of breaking news, exclusive insights, and must-see stories!

ഓണ്‍ലൈന്‍ ലോട്ടറി: സമിതി രൂപീകരിച്ചു

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ തുടങ്ങാന്‍ പോവുന്ന ഓണ്‍ലൈന്‍ ലോട്ടറിയുടെ സാങ്കേതികവും സാമ്പത്തികവുമായ കാര്യങ്ങള്‍ക്ക് അന്തിമരൂപം നല്‍കുന്നതിന് ഉന്നത തല സമിതിയെ നിയോഗിച്ചു.

ധനകാര്യ പ്രിന്‍സിപ്പല്‍ സെക്രട്ടറിയാണ് സമിതിയുടെ തലവന്‍. നികുതി സെക്രട്ടറി കണ്‍വീനറായ സമിതിയില്‍ ധനകാര്യം, നിയമം, ഐ ടി, വ്യവസായം എന്നീ വകുപ്പുകളിലെ സെക്രട്ടറിമാര്‍ അംഗങ്ങളായിരിക്കും.

ഓണ്‍ലൈന്‍ ലോട്ടറിയുടെ നടത്തിപ്പിന് ഒരു ഏജന്റിനെ നിയമിക്കും. ഓണ്‍ലൈന്‍ ലോട്ടറിയ്ക്ക് ആവശ്യമായ സാങ്കേതികവിദ്യ പ്രാവര്‍ത്തികമാക്കുന്നത് ഈ ഏജന്റായിരിക്കും. ഏജന്റിനെ പൊതു ലേലത്തിലൂടെയായിരിക്കും തിരഞ്ഞെടുക്കുന്നത്.

ടിക്കറ്റ് വില്പന കേന്ദ്രങ്ങളും നറുക്കെടുപ്പ് നടത്തിപ്പും സംബന്ധിച്ച് തീരുമാനമെടുത്ത ശേഷം സബ് ഏജന്റുമാരെ നിയമിക്കും.

മറ്റ് സംസ്ഥാനങ്ങളുടെ ഓണ്‍ലൈന്‍ ലോട്ടറി ടിക്കറ്റുകള്‍ കേരളത്തില്‍ വ്യാപകമായി വില്‍ക്കുന്നത് സംസ്ഥാന സര്‍ക്കാരിന്റെ സാമ്പ്രദായിക ലോട്ടറി വില്പനയെ ബാധിക്കുന്നുവെന്ന് കണ്ടതിനെ തുടര്‍ന്നാണ് സംസ്ഥാന സര്‍ക്കാര്‍ ഓണ്‍ലൈന്‍ ലോട്ടറി തുടങ്ങാന്‍ തീരുമാനിച്ചത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+