എലിപ്പനി: രണ്ട് മരണം കൂടി
കോഴിക്കോട്: എലിപ്പനി ബാധിച്ച് രണ്ട് പേര്‍ കൂടി കോഴിക്കോട്ട് മരിച്ചു. പുതിയ തയനാട്ടുപറമ്പില്‍ കൃഷ്ണനും (75) തവനൂര്‍ മുക്കണ്ണന്‍ ചോല കോളനി തെറ്റന്‍ ബീരാന്‍കുട്ടിയും (52)യുമാണ് മരിച്ചത്.
കൃഷ്ണന്‍ ഒരു സ്വകാര്യ ആശുപത്രിയും ബീരാന്‍കുട്ടി കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലുമാണ് മരിച്ചത്. ഇതോടെ കോഴിക്കോട് എലിപ്പനി മൂലം മരിക്കുന്നവരുടെ എണ്ണം 36ആയി.
എലിപ്പനി ബാധിച്ച 192 പേര്‍ ഇപ്പോള്‍ ചികിത്സയിലാണ്. 183 പേര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലും ഒമ്പത് പേര്‍ ബീച്ച് ആശുപത്രിയിലുമാണ്.
എലിപ്പനി പ്രതിരോധിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്യുന്നതിന് ബീച്ചാശുപത്രിയില്‍ സപ്തംബര്‍ 11 ബുധനാഴ്ച അവലോകന യോഗം ചേരും. സംസ്ഥാന ആരോഗ്യവകുപ്പ് ഡയറക്ടര്‍ പി. കെ. രാജന്‍ യോഗത്തില്‍ സന്നിഹിതനായിരിക്കും.












Click it and Unblock the Notifications