നിയമന നിരോധനം പിന്‍വലിയ്ക്കുന്നു
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിരുന്ന നിയമന നിരോധനം പിന്‍വലിയ്ക്കുന്നു.
ഇപ്പോള്‍ ഉള്ള ഒഴിവുകളുടെ 50 ശതമാനം നികത്താനാണ് ഉദ്ദേശിയ്ക്കുന്നത്. പബ്ലിക്ക് സര്‍വീസ് കമ്മിഷന്റെ ലിസ്റില്‍ ഉള്ള ഉദ്വോഗാര്‍ത്ഥികളെയായിരിയ്ക്കും നിയമിയ്ക്കുക.11 ബുധനാഴ്ച മന്ത്രിസഭായോഗത്തിന് ശേഷം മുഖ്യമന്ത്രി എ കെ ആന്റണിയാണ് ഇത് അറിയിച്ചത്. മൂന്നുമാസത്തിന് ശേഷം വീണ്ടും സ്ഥിതിഗതി വിലയിരുത്തും. പിന്നീടുള്ള കാര്യം അപ്പോള്‍ തീരുമാനിയ്ക്കും.
വിവിധ യുവജന സംഘടനകളില്‍ നിന്നും എം എല്‍ എ മാരില്‍ നിന്നും നിരന്തരമായി നിവേദനങ്ങള്‍ കിട്ടുന്നതുകൊണ്ടാണിത്. സര്‍ക്കാര്‍ ഉദ്വോഗസ്ഥരുടെ പുനര്‍വിന്യാസം ഡിസംബര്‍ 31 വരെ നീട്ടാനും തീരുമാനിച്ചിട്ടുണ്ട്.
സര്‍ക്കാര്‍ വകുപ്പുകള്‍ക്ക് ഉടന്‍ തന്നെ നിയമനം നടത്താവുന്നതാണെന്നും ആന്റണി പറഞ്ഞു.












Click it and Unblock the Notifications