വയലാര്‍ രവി ജസ്റിസ് ശ്രീദേവിയോട് ക്ഷമ ചോദിച്ചു
തിരുവനന്തപുരം: വയലാര്‍ രവി ജസ്റിസ് ശ്രീദേവിയോട് ഖേദം പ്രകടിപ്പിച്ചു. ശ്രീദേവിയെ അധിക്ഷേപിയ്ക്കുക തന്റെ ലക്ഷ്യമായിരുന്നില്ല.
ഞാന്‍ ബഹുമാനിയ്ക്കുന്ന വ്യക്തിയാണ് ജസ്റിസ് ശ്രീദേവി. ശ്രീദേവിയെ തന്റെ പ്രസ്താവന വേദനിപ്പിച്ചു എന്ന് മനസ്സിലായ ഉടനെ തന്നെ ക്ഷമചോദിച്ചുകൊണ്ട് അവര്‍ക്ക് കത്ത് എഴുതിയിരുന്നു. പിന്നീടാണ് വക്കീല്‍ നോട്ടീസ് കിട്ടിയത്. ഇപ്പോള്‍ കേസായിരിയ്ക്കുകയാണ്. അതുകൊണ്ടാണ് വീണ്ടും പരസ്യമായി ക്ഷമ പറയുന്നത്. വയലാര്‍ രവി പറഞ്ഞു.
ഈ കേസില്‍ ഒക്ടോബര്‍ എട്ടിന് വയലാര്‍ രവിയോട് ഹാജരാവാന്‍ എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേട്ട് ഉത്തരവിട്ടിട്ടുണ്ട്.












Click it and Unblock the Notifications