എഡിബിയ്ക്ക് മുന്‍ സര്‍ക്കാര്‍ വഴങ്ങിയിരുന്നില്ല
തിരുവനന്തപുരം: എ ഡി ബിയുടെ വ്യവസ്ഥകള്‍ക്ക് നായനാര്‍ സര്‍ക്കാര്‍ വഴങ്ങിയിരുന്നില്ലെന്ന് പ്രതിപക്ഷ നേതാവ് വി. എസ്. അച്യുതാനന്ദന്‍ പറഞ്ഞു.
എ ഡി ബി വായ്പ സംബന്ധിച്ച് എല്‍ ഡി എഫിനെതിരെ മുഖ്യമന്ത്രി എ. കെ. ആന്റണി നടത്തുന്ന പ്രചാരണം ശരിയല്ല. സപ്തംബര്‍ 11 ബുധനാഴ്ച സി പി എമ്മിന്റെ വടകര താലൂക്ക് ഓഫീസ് ഉപരോധം ഉദ്ഘാടനം ചെയ്യുകയായിരുന്നു അച്യുതാനന്ദന്‍.
എ ഡി ബി വായ്പ സംബന്ധിച്ച കാര്യങ്ങളെ ആന്റണി സര്‍ക്കാര്‍ കൈകാര്യം ചെയ്ത രീതി ശരിയായില്ല. എ ഡി ബിയുടെ നിര്‍ദേശങ്ങള്‍ അംഗീകരിക്കാനാവാത്തതിനെ തുടര്‍ന്ന് വായ്പ വേണ്ടെന്ന് പശ്ചിമ ബംഗാള്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്.
സാമ്പത്തിക പരിഷ്കരണ നയങ്ങളുമായി മുന്നോട്ടുപോവുന്ന കേന്ദ്രസര്‍ക്കാരിന്റെ കുഴലൂത്തുകാരാണ് കേരളത്തിലെ ആന്റണി സര്‍ക്കാരെന്ന് അച്യുതാനന്ദന്‍ ആരോപിച്ചു.












Click it and Unblock the Notifications