കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കനത്ത ജാഗ്രതയില്‍ അമേരിക്ക

  • By Staff
Google Oneindia Malayalam News

വാഷിങ്ടണ്‍: 9/11 യു എസ് ഒരിയ്ക്കലും മറക്കാത്ത ദിവസം. അതിന്റെ ഒന്നാം വാര്‍ഷീകം ആചരിയ്ക്കുകയാണ ് 2002 സെപ്തംബര്‍ 11ന് യു എസ്.

ലോക വ്യാപാരകേന്ദ്രത്തിന്റെ രണ്ട് കെട്ടിടങ്ങള്‍ തകര്‍ത്തതിന്റെ ഒന്നാം വാര്‍ഷികം. ആ ആക്രമണത്തോടെ ഭയ ചകിതരായ യു എസ് കനത്ത സുരക്ഷാ സന്നാഹത്തോടെയാണ് ഈ ദിനം ആചരിയ്ക്കുന്നത്. ആക്രമണത്തില്‍ മരിച്ച 3000 ത്തോളം പേര്‍ക്ക് ആദരാഞ്ജലി അര്‍പ്പിയ്ക്കുകയാണ് യുഎസ്. ആത്മാക്കള്‍ക്ക് ശാന്തിനേര്‍ന്നുകൊണ്ട് യു.എസ്. പള്ളികളിലും മറ്റും പ്രത്യേക പ്രാര്‍ത്ഥനകളും കുര്‍ബാനകളും നടത്തുന്നുണ്ട്.

ജാഗ്രത അമേരിയ്ക്കയില്‍ മാത്രമല്ല. ലോകമെമ്പാടും സുരക്ഷാ സന്നാഹങ്ങള്‍ ശക്തമാക്കിയിരിയ്ക്കുകയാണ്. പല വിമാന കമ്പനികളും സര്‍വീസ് നടത്തുന്നില്ല. ആളുകള്‍ വിമാന യാത്രയ്ക്ക് തന്നെ ഭയപ്പെടുന്നു. ഈ ദിവസം ഇനി ഒരു തീവ്രവാദി ഭീഷണി കൂടി ഉണ്ടായേക്കുമോ എന്ന ആശങ്കകൊണ്ടാണിത്.

യു എസ് സൈനിക ഓഫീസായ പെന്റഗണ് ചുറ്റും വിമാനവേധ തോക്കുകള്‍ നിരത്തിയിരിയ്ക്കുകയാണ്.

യു.എസ്. വൈസ് പ്രസിഡന്റ് ഡിക്കിചെനിയെ സുരക്ഷ നടപടികളുടെ ഭാഗമായി രഹസ്യകേന്ദ്രത്തിലേയ്ക്ക് മാറ്റി. ലോകമെമ്പാടുമുള്ള അമേരിക്കന്‍ സൈനിക താവളങ്ങളിലും കനത്ത സുരക്ഷ ക്രമീകരണങ്ങളാണ് .

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X