ഇന്ന് ബാംഗ്ലൂര്‍ ബന്ദ്
ബാംഗ്ലൂര്‍: തമിഴ്നാടിന് കാവേരി വെള്ളം കൊടുക്കുന്നതില്‍ പ്രതിഷേധിച്ച് സെപ്തംബര്‍ 12 വ്യാഴാഴ്ച ബാംഗ്ളൂരില്‍ ബന്ദാണ്. 12 മണിയ്ക്കൂര്‍ നേരത്തെ ബന്ദ് കന്നഡ സംഘടനകളാണ് ആഹ്വാനം ചെയ്തിരിയ്ക്കുന്നത്.
രാവിലെ തുടങ്ങിയ ബന്ദ് സമാധാനപരമാണ്. രാഷ്ട്രീയ പാര്‍ട്ടികള്‍ ആഹ്വാനം ചെയ്യുന്ന ബന്ദിന് സാധാരണ തണുത്ത പ്രതികരണമാണ് കര്‍ണാടകത്തില്‍ കിട്ടാറുള്ളത് . എന്നാല്‍ ഈ ബന്ദ് ജനജീവിതത്തെ സാരമായി ബാധിച്ചിട്ടുണ്ട്. ബസുകള്‍ ഒന്നും തന്നെ ഓടുന്നില്ല.
കര്‍ണാടകത്തിലെങ്ങും കനത്ത സുരക്ഷാ സന്നാഹമാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്. തമിഴര്‍ താമസിയ്ക്കുന്ന പ്രദേശങ്ങളില്‍ കനത്ത പൊലീസ് ബന്ധവസ് ഏര്‍പ്പെടുത്തിയിട്ടുണ്ട്.
കോളെജുകളും സ്കൂളൂകളും പല കമ്പനികളും അവധിപ്രഖ്യാപിച്ചിട്ടുണ്ട്.












Click it and Unblock the Notifications