പുതിയ സിലബസ് സുപ്രീം കോടതി അംഗീകരിച്ചു
ദില്ലി: എന്‍ സി ആര്‍ ടി സിലബസ് പരിഷ്കരണത്തിന് സുപ്രീം കോടതിയുടെ അനുമതി. സ്കൂളുകളുടെ സിലബസ് പരിഷ്കരണം വിദ്യാഭ്യാസത്തെ കാവിവല്കരിയ്ക്കാനുള്ള ശ്രമമല്ലെന്ന് സുപ്രീം കോടതി അഭിപ്രായപ്പെട്ടു.
സുപ്രീം കോടതിയുടെ മൂന്നംഗ ബഞ്ചാണ് ഇങ്ങനെ വിധിച്ചത്. എന്‍ സി ആര്‍ ടി നാഷണല്‍ കരിക്കുലം ഫ്രേംവര്‍ക്ക് ഫോര്‍ സെക്കന്ററി എഡ്യൂക്കേഷനുമായി കൂടി ആലോചിച്ചില്ല എന്നത് കൊണ്ട് സിലബസിന് അംഗീകാരമില്ലന്ന് പറയാനാവില്ല. മൂന്നംഗ കോടതിയിലെ രണ്ട് ജഡ്ജിമാര്‍ അഭിപ്രായപ്പെട്ടു.
അരുണാ റോയിയും മറ്റു ചിലരും നല്‍കിയ പരാതിയാണ് ഈ വിധി പറഞ്ഞ് കോടതി തള്ളിയത്. നേരത്തേ ഒരു ഇടക്കാല വിധിയിലൂടെ പുതിയ സിലബസ് കോടതി മരവിപ്പിച്ചിരുന്നു. ആ ഉത്തരവും കോടതി റദ്ദാക്കി. മതങ്ങളെക്കുറിച്ച് പഠിയ്ക്കുന്നത് മത പഠനം നടത്തലല്ല. കോടതി അഭിപ്രായപ്പെട്ടു.












Click it and Unblock the Notifications