ശശിലാലിനും മനീഷയ്ക്കും ഐബി നോട്ടീസ്
ദില്ലി: വിവാദ ചിത്രമായ ഏക് ഛോട്ടി സി ലൗവ് സ്റോറിയുടെ സംവിധായകന്‍ ശശിലാല്‍ നായര്‍ക്കും നടി മനീഷാ കൊയ്രാളയ്ക്കും വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം നോട്ടീസയച്ചു.
സപ്തംബര്‍ 13ന് വാര്‍ത്താ പ്രക്ഷേപണ സെക്രട്ടറി മുമ്പാകെ ഹാജരാകണമെന്ന് ആവശ്യപ്പെട്ടാണ് ഇരുവര്‍ക്കും നോട്ടീസ് അയച്ചിരിക്കുന്നത്. ചിത്രത്തിനുള്ള കേന്ദ്ര സെന്‍സര്‍ ബോര്‍ഡിന്റെ അനുമതി പിന്‍വലിക്കണമെന്ന ആവശ്യത്തിനുള്ള കാരണങ്ങള്‍ വിശദീകരിക്കാനാണ് മനീഷയോട് ആവശ്യപ്പെട്ടിരിക്കുന്നത്.
ചിത്രത്തിനുള്ളസെന്‍സര്‍ ബോര്‍ഡ് അനുമതി പിന്‍വലിക്കാതിരിക്കാനുള്ള വിശദീകരണം ആവശ്യപ്പെട്ടാണ് ശശിലാല്‍ നായര്‍ക്ക് നോട്ടീസ്.
വാര്‍ത്താ പ്രക്ഷേപണ മന്ത്രി സുഷമ സ്വരാജിനെ കണ്ട് ചിത്രത്തിനുള്ള സെന്‍ട്രല്‍ ബോര്‍ഡിന്റെ അനുമതി പിന്‍വലിക്കണമെന്ന് മനീഷ ആവശ്യപ്പെട്ടതിന് പിന്നാലെയാണ് ഇരുവര്‍ക്കും മന്ത്രാലയം നോട്ടീസ് അയച്ചിരിക്കുന്നത്.
ഒരു ചിത്രത്തിന്റെ പ്രദര്‍ശനം ക്രമസമാധാനപ്രശ്നം സൃഷ്ടിക്കുകയോ ഏതെങ്കിലും വിഭാഗത്തെയോ സമൂഹത്തെയോ അപകീര്‍ത്തിപ്പെടുത്തുകയോ സ്ത്രീകളുടെ അന്തസിന് കോട്ടം തട്ടും വിധം ചിത്രീകരണം നടത്തുകയോ ചെയ്താല്‍ സെന്‍സര്‍ ബോര്‍ഡിന്റെ അനുമതിയുണ്ടെങ്കിലും ചിത്രത്തിന്റെ പ്രദര്‍ശനം വാര്‍ത്താ വിതരണ മന്ത്രാലയത്തിന് തടയാവുന്നതാണ്.
നിങ്ങളുടെ അഭിപ്രായം എഴുതൂ












Click it and Unblock the Notifications