തിരച്ചില്‍ നിര്‍ത്തിയില്ലെങ്കില്‍ നിരാഹാരം
മൈസൂര്‍: വീരപ്പനെ പിടികൂടാന്‍ ദൗത്യസേന നടത്തുന്ന തിരച്ചില്‍ രണ്ടു ദിവസത്തിനകം നിര്‍ത്തിയില്ലെങ്കില്‍ അനിശ്ചിതകാല നിരാഹാര സത്യാഗ്രഹം ആരംഭിക്കുമെന്ന് നാഗപ്പയുടെ ഭാര്യ പരിമള.
ദൗത്യസേന തിരച്ചില്‍ തുടര്‍ന്നാല്‍ വീരപ്പന്‍ ബന്ദിയാക്കി വെച്ചിരിക്കുന്ന നാഗപ്പയുടെ ജീവന് ഭീഷണിയുണ്ടാവുമെന്ന് പരിമള പറഞ്ഞു.
ചാമരാജ്നഗര്‍ ജില്ലയിലെ കാമഗേരിയില്‍ നാഗപ്പയുടെ അനുനായികളുടെ യോഗത്തിലാണ് പരിമള ഇക്കാര്യം പ്രഖ്യാപിച്ചത്.
ദൗത്യസേന തിരച്ചില്‍ നിര്‍ത്തിവെക്കണമെന്ന് വീരപ്പന്‍ പരിമളയ്ക്ക് അയച്ച രണ്ടാമത്തെ കാസറ്റില്‍ ആവശ്യപ്പെട്ടിരുന്നു.












Click it and Unblock the Notifications