രാജധാനി: മരണം 125
ദില്ലി: രാജധാനി എക്സ്പ്രസ് അപകടത്തില്‍ മരിച്ചവരുടെ എണ്ണം 125 കവിഞ്ഞു. പൊലീസ് ഉദ്വോഗസ്ഥരാണ് ഇത് പറഞ്ഞത്. മരിച്ചവരുടെ എണ്ണം ഇനിയും കൂടുമെന്നാണ് കരുതുന്നത്.
എന്നാല്‍ റെയില്‍വേ അധികൃതര്‍ പറയുന്ന കണക്കനുസരിച്ച് 105 പേരാണ് മരിച്ചത്. 10 പേര്‍ മരിച്ചത് ഗയയിലെ ആശുപത്രിയില്‍ വച്ചാണ്.
അപകടം കഴിഞ്ഞ് 50 മണിയ്ക്കൂര്‍ കഴിഞ്ഞിട്ടും ഇതുവരെ തിരച്ചില്‍ അവസാനിച്ചിട്ടില്ല. ബോഗികളില്‍ നിന്ന് മൃതദേഹങ്ങള്‍ ഇതുവരെ പുറത്ത് എടുത്ത് തീര്‍ന്നിട്ടുമില്ല. 120 മൃതദേഹങ്ങളാണ് ഇതുവരെ പുറത്ത് എടുത്തിട്ടുള്ളത്.
25 മൃതദേഹങ്ങള്‍ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. റെയില്‍വേയുടെ കണക്കനുസരിച്ച് 526 യാത്രക്കാരും 53 ജീവനക്കാരുമാണ് തീവണ്ടിയില്‍ ഉണ്ടായിരുന്നത്.












Click it and Unblock the Notifications