ബിഎസ്എന്‍എല്‍ സ്വകാര്യവല്‍ക്കരിക്കില്ല
തിരുവനന്തപുരം: ബി എസ് എന്‍ എല്‍ സ്വകാര്യവല്‍ക്കരിക്കില്ലെന്ന് കേന്ദ്ര ടെലികോം സഹമന്ത്രി സഞ്ജയ് പാസ്വാന്‍ പറഞ്ഞു.
സപ്തംബര്‍ 12 വ്യാഴാഴ്ച തിരുവനന്തപുരത്ത് ബി ജെ പി ഓഫീസില്‍ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മഹാനഗര്‍ ടെലികോമുമായി സംയോജിപ്പിച്ച് ബി എസ് എന്‍ എല്ലിനെ കൂടുതല്‍ ശക്തമാക്കും. ബി എസ് എന്‍ എല്‍ സര്‍ക്കാര്‍ മേഖലയില്‍ തുടര്‍ന്നാലേ മെച്ചപ്പെട്ട സേവനം ഉറപ്പുവരുത്താനാവൂ.
തപാല്‍ ഓഫീസുകളിലൂടെ കമ്പ്യൂട്ടര്‍ അനുബന്ധ സേവനം ലഭ്യമാക്കുമെന്ന് കേന്ദ്രമന്ത്രി അറിയിച്ചു.
അടുത്ത മാസം തന്നെ കേരളത്തില്‍ ബി എസ് എന്‍ എല്‍ മൊബൈല്‍ ഫോണ്‍ സംവിധാനം തുടങ്ങും. കേരളം എമ്പാടും ഈ സേവനം കിട്ടുമെന്നും പസ്വാന്‍ പറഞ്ഞു.












Click it and Unblock the Notifications