കമ്പ്യൂട്ടര്‍ പഠിപ്പിയ്ക്കാന്‍ വിദേശ സഹായം തേടുന്നു
ദോഹ: കേരളത്തിലെ 50ലക്ഷത്തിലേറെ വരുന്ന സ്കൂള്‍കുട്ടികള്‍ക്ക് കമ്പ്യൂട്ടര്‍ വിദ്യാഭ്യാസം നല്‍കാനായി സര്‍ക്കാര്‍ വിദേശ മലയാളികളുടെ സഹകരണം തേടുന്നു.
ഖത്തര്‍ സന്ദര്‍ശിച്ച യു ഡി എഫ് കണ്‍വീനര്‍ ഉമ്മന്‍ ചാണ്ടിയാണ് ഇത്തരം ഒരു നില്‍ദ്ദേശം മറുനാടന്‍ മലയാളികളുടെ മുന്നില്‍ വച്ചത്. സ്കൂളുകളിലെ കമ്പ്യൂട്ടര്‍ വിദ്യാഭ്യാസത്തിനായി കുട്ടികളില്‍ നിന്ന് മാസം 20 രൂപ ഈടാക്കാനാണ് സര്‍ക്കാര്‍ ഉദ്ദേശിയ്ക്കുന്നത്. എന്നാല്‍ 10 ലക്ഷത്തിലേറെ കുട്ടികള്‍ക്ക് മാസം 20 രൂപ നല്‍കാനാവില്ല. അതുകൊണ്ടാണ് മറുനാടന്‍ മലയാളികളുടെ സഹായം ആവശ്യപ്പെടുന്നത്.
ഈത്തരത്തിലുള്ള വിദ്യാര്‍ത്ഥികളെ സ്പൊണ്‍സര്‍ചെയ്യുകയാണ് വിദേശ മലയാളികള്‍ ചെയ്യേണ്ടത്. ദോഹയിലെ പെനിന്‍സുല ദിനപ്പത്രത്തോടാണ് ഉമ്മന്‍ ചാണ്ടി ഈ വിശദാംശങ്ങള്‍ പറഞ്ഞത്.
മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് കൃഷിയിലും വ്യവസായത്തിലും കേരളം വളരെ പിന്നാക്കം പോയിട്ടുണ്ട്. ഇതിന് പ്രധാന കാരണ് കേരളത്തിലെ മാര്‍ക്സിസ്റ് പാര്‍ട്ടിയാണ്. വിദേശ നിക്ഷേപകരെ എതിര്‍ക്കാനായി ഇപ്പോഴും ശ്രമം തുടരുകയാണ്. തൊഴില്‍ സ്ഥിരത കാരണം കേരളത്തിലെ തൊഴിലാളികള്‍ മടിയരായി മാറിയിരിയ്ക്കയാണ്. പണിയെടുക്കാത്തവരെ സംരക്ഷിയ്ക്കാനുള്ള ഉപാധി ആവരുത് തൊഴില്‍ സ്ഥിരത.
അടുത്ത വര്‍ഷം നടക്കുന്ന ഗ്ലോബല്‍ ഇന്‍വസ്റേഴ്സ് മീറ്റ് ഒട്ടേറെ നിക്ഷേപകരെ കേരളത്തിലേയ്ക്ക് കൊണ്ടുവരുമെന്ന് പ്രതീക്ഷിയ്ക്കുന്നതായും അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications