പി എസ് സി നിയമനം ഔദാര്യമല്ല: നായനാര്‍
തിരുവനന്തപുരം: പി എസ് സി വഴി നിയമനം നടത്തുന്നത് സര്‍ക്കാരിന്റെ ഔദാര്യമല്ലെന്ന് മുന്‍ മുഖ്യമന്ത്രിയും സി പി എം പോളിറ്റ് ബ്യൂറോ അംഗവുമായ ഇ. കെ. നായനാര്‍ പറഞ്ഞു.
നിയമനം നടത്തണമെന്ന് പി എസ് സി ശുപാര്‍ശ ചെയ്ത അമ്പത് ശതമാനം തസ്കികകള്‍ നികത്താനുള്ള മന്ത്രിസഭാ തീരുമാനത്തോട് പ്രതികരിച്ചുകൊണ്ടാണ് നായനാര്‍ ഇങ്ങനെ പറഞ്ഞത്. സപ്തംബര്‍ 12 വ്യാഴാഴ്ച സി പി എമ്മിന്റെ തിരുവനന്തപുരം കളക്ടറേറ്റ് ഉപരോധം ഉദ്ഘാടനം ചെയ്യുകയായിരുന്നു നായനാര്‍.
പി എസ് സി ശുപാര്‍ശ ചെയ്താന്‍ നിയമനം നടത്താന്‍ സര്‍ക്കാര്‍ ബാധ്യസ്ഥരാണ്. ഉള്ള തൊഴിലവസരം വെട്ടിക്കുറക്കുന്ന സര്‍ക്കാരാണ് പി എസ് സി നിയമനം ഔദാര്യം പോലെ നടത്തുന്നത്.
ആന്റണി സര്‍ക്കാര്‍ അഴിമതിയില്‍ മുങ്ങിക്കുളിച്ചിരിക്കുകയാണെന്ന് നായനാര്‍ ആരോപിച്ചു.












Click it and Unblock the Notifications