പാസ്പോര്‍ട്ട്: ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ തുടങ്ങി
കൊച്ചി: പാസ്പോര്‍ട്ട് അപേക്ഷകളുടെ ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ കൊച്ചി റീജിയണല്‍ പാസ്പോര്‍ട്ട് ഓഫീസില്‍ ആരംഭിച്ചു.
രജിസ്ട്രേഷനുള്ള അപേക്ഷാഫോറം പാസോക്.കാര്‍.നിക്.ഇന്‍ എന്ന വെബ്സൈറ്റില്‍ ലഭ്യമാണ്.
പാസ്പോര്‍ട്ട് അപേക്ഷാ രജിസ്ട്രേഷനുള്ള അപേക്ഷ ആദ്യം ഫയല്‍ ചെയ്യണം. ഓണ്‍ലൈന്‍ രജിസ്ട്രേഷനു വേണ്ടി ഈ വിവരങ്ങള്‍ കമ്പ്യൂട്ടറിലേക്ക് നല്‍കും. രജിസ്ട്രേഷന്റെ പ്രിന്റ് ഔട്ട് പാസ്പോര്‍ട്ട് അപേക്ഷയോടൊപ്പം നല്‍കേണ്ടതാണ്.
ഓണ്‍ലൈന്‍ രജിസ്ട്രേഷന് ശേഷം ഏഴ് ദിവസത്തിനകം പാസ്പോര്‍ട്ട് അപേക്ഷയും യഥാര്‍ഥ രേഖകളും പാസ്പോര്‍ട്ട് ഓഫീസ് കൗണ്ടറില്‍ നല്‍കണം.
അപേക്ഷകള്‍ സമര്‍പ്പിക്കുന്നതും പാസ്പോര്‍ട്ട് ലഭിക്കുന്നതിനുള്ളനടപടികള്‍ പൂര്‍ത്തീകരിക്കുന്നതും വേഗത്തിലാക്കാന്‍ പാസ്പോര്‍ട്ട് അപേക്ഷകളുടെ ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ സഹായിക്കും.












Click it and Unblock the Notifications